കൊലപാതക കേസുകളിൽ സി.ബി.ഐ അന്വേഷണത്തിന്​ തടസ്സം മുഖ്യമന്ത്രി -ഉമ്മൻ ചാണ്ടി

തൃശൂർ: രാഷ്​ട്രീയ കൊലപാതക കേസുകളിൽ സി.ബി.ഐ അന്വേഷണത്തിന്​ തടസ്സം നിൽക്കുന്നത്​ മുഖ്യമന്ത്രിയാണെന്ന്​ മുൻ മ ുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സി.ബി.ഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ ഭയ​പ്പെടുകയാണെന്ന്​ അദ്ദേഹം ആരോപിച്ചു. ചാവക്കാട ് പുന്ന നൗഷാദ് വധക്കേസിലെ പ്രധാന പ്രതികളെ അറസ്​റ്റ്​ ചെയ്യാത്തതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ല കോൺഗ്രസ്​ കമ്മിറ്റി ഡി.ഐ.ജി ഓഫിസിലേക്ക്​ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.

രാഷ്​ട്രീയ കൊലപാതക കേസുകളിൽ പ്രതികളെ സംരക്ഷിക്കുക മാത്രമല്ല, ജനത്തി​​െൻറ സമാധാനജീവിതം ഇല്ലാതാക്കുകയുമാണ്​ സർക്കാറെന്ന്​ അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിൽ കുറ്റക്കാരെ പിടികൂടി ശിക്ഷിച്ചാൽ അക്രമങ്ങൾ കുറയും. എന്നാൽ, ഇത്തരം കേസുകളിൽ മുഖ്യമന്ത്രി തടസ്സം നിൽക്കുകയാ​െണന്നും പ്രതികളെ ആർക്കോ വേണ്ടി സംരക്ഷിക്കുകയാണെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. പുന്ന നൗഷാദ് വധക്കേസി​െൻറ അന്വേഷണം സി.ബി.ഐയെ ഏൽപിച്ചാ​െല യഥാർഥ പ്രതികളെ അറസ്​റ്റ്​ ചെയ്യാനാകൂ.

സംസ്ഥാന സർക്കാറിേൻറത് പ്രതികളെ സംരക്ഷിക്കുകയും േപ്രാത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമായതിനാലാണ് കാസർകോട് ഇരട്ടക്കൊലപാതക കേസിലും ഷുഹൈബ് കൊലപാതക കേസിലും സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വാദിക്കാൻ ലക്ഷങ്ങൾ നൽകി സർക്കാർ ഡൽഹിയിൽനിന്ന് അഭിഭാഷകരെ ഇറക്കിയത്. നൗഷാദ് കൊല്ലപ്പെട്ടിട്ട് 22 ദിവസം കഴിഞ്ഞിട്ടും പൊലീസിന് പ്രധാന പ്രതികളെ പിടിക്കാനായില്ല. നൗഷാദി​െൻറ കുടുംബത്തെ കെ.പി.സി.സി സംരക്ഷിക്കുമെന്നും​ ഉമ്മൻ ചാണ്ടി പറഞ്ഞു. ടി.എൻ. പ്രതാപൻ എം.പി അധ്യക്ഷത വഹിച്ചു.

Tags:    
News Summary - oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT