ഗാന്ധിനഗർ: ഡോക്ടറെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിൽ ഒ.പി ടിക്കറ്റ് കൗണ്ടർ പോലും തുറന്നില്ല. ഒ.പി ടിക്കറ്റ് കൗണ്ടർ തുറക്കാതിരുന്നത് മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ ആദ്യ സംഭവമായി.
സാധാരണ നിലയിൽ ഡോക്ടർമാരുടെ സമരം നടന്നാൽ രോഗികൾ എത്തുകയും ഒ.പി ടിക്കറ്റ് കൗണ്ടർ തുറന്ന് ടിക്കറ്റ് കൊടുക്കുകയും പതിവായിരുന്നു. അതനുസരിച്ച് രാവിലെ 7. 30 നു തന്നെ ജീവനക്കാരെത്തി. കൗണ്ടർ തുറക്കരുതെന്ന് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും അറിയിപ്പ് ഉണ്ടെന്ന് കൗണ്ടറിന്റെ ചുമതലയുള്ള നഴ്സിങ് ഓഫീസർ അറിയിച്ചു. ഇതേതുടർന്ന് ജീവനക്കാർ മടങ്ങി.
രാവിലെ എട്ട് കഴിഞ്ഞപ്പോൾ മറ്റൊരു ഭരണാധികാരി സ്ഥലത്തെത്തി. എന്താണ് ഒ.പി കൗണ്ടർ തുറക്കാത്തതെന്ന് ചോദിക്കുകയും കൗണ്ടർ തുറക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് 8.30 ന് വീണ്ടും കൗണ്ടർ അടയ്ക്കുവാൻ നിർദ്ദേശം വരുകയും കൗണ്ടർ പൂട്ടുകയും ചെയ്തു.
ഈ സമയത്ത് ഒ.പി ടിക്കറ്റ് എടുക്കാനെത്തിയവരെ അത്യാഹിത വിഭാഗത്തിലേക്ക് പറഞ്ഞുവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.