തിരുവനന്തപുരം: നിര്‍വചിക്കാത്ത ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് പിഴ നിശ്ചയി ച്ച് കേരള െപാലീസ് ആക്ട് ചട്ടം. കഴിഞ്ഞദിവസം പുറത്തിറക്കിയ ഭേദഗതികളിലൂടെയാണ് കുറ ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ച് 500 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കുക. സ്റ്റേഷന് ഹൗസ് ഓഫിസര്‍ അല്ലെങ്കില്‍ എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ, ജില്ല പൊലീസ് മേധാവികൾ എന്നിവർ ക്ക് പിഴ ഈടാക്കാം.
കുറ്റാരോപിതന് നോട്ടീസ് നൽകിവേണം പിഴ ഈടാക്കേണ്ടത്. പൊതുസ്ഥലത ്ത് മലമൂത്ര വിസര്‍ജനം നടത്തിയാല്‍ 500 രൂപ പിഴ ഈടാക്കാം. പൊതുസ്ഥലത്ത് ക്യൂ തെറ്റിച്ചാലും 500 രൂപ ഈടാക്കാം.
മറ്റു പ്രധാന പിഴകള്‍
- പൊലീസ് സേവനം തടയുക, അച്ചടക്ക ലംഘനം നടത്തുക, അതിന് പ്രേരിപ്പിക്കുക - #5000.
- പൊലീസിന്‍റെ അധികാരം ഏറ്റെടുക്കൽ- #5000.
- പൊലീസിന് തെറ്റായ വിവരം നല്‍കല്‍- #5000.
- വിനോദ ആവശ്യത്തിനൊഴികെ പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം- #5000.
- ബോധപൂര്‍വം െപാലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ അവശ്യസര്‍വിസുകളെ വഴിതെറ്റിക്കുകയോ വ്യാജ സന്ദേശം നൽകുകയോ ചെയ്താല്‍- #5000.
- പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്താൽ -#5000
- പൊതുജനങ്ങൾക്ക് അപായമുണ്ടാക്കുന്ന പ്രവൃത്തി ചെയ്താൽ-#5000
- 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലഹരിപദാർഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വില്‍ക്കൽ, സ്‌കൂള്‍പരിസരത്ത് സംഭരിക്കല്‍- #5000.
- ജലസ്രോതസ്സുകളെയും പൊതുസ്ഥലങ്ങളെയും വൃത്തിഹീനമാക്കൽ- #100
- ഉടമസ്ഥെൻറ അനുവാദമില്ലാതെ ഭിത്തികൾ, കെട്ടിടങ്ങൾ, മറ്റ് നിർമിതികൾ വികൃതമാക്കൽ #-500
- മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകള്‍ പതിക്കല്‍- #1000.
- ഫോട്ടോ, ഇ-മെയില്‍ തുടങ്ങിയവ വഴി ഒരാള്‍ക്ക് ശല്യമായാല്‍- #1000.
- മാതാപിതാക്കളുടെ അറിവോടെയല്ലാതെ 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ നിന്ന് ആഭരണം, വാച്ച്, പേന, സൈക്കിൾ, പാത്രം അല്ലെങ്കിൽ വിലപിടിപ്പുള്ള മറ്റ് സാധനങ്ങൾ വാങ്ങുകയോ പണയത്തിലോ മറ്റ് ഈടിന്മേലോ െവച്ചാൽ-#1000
- വാഹനത്തിൽനിന്ന് അഞ്ച് അടിയില്‍ കൂടുതല്‍ തള്ളി നിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാല്‍- #500
- വളര്‍ത്തുമൃഗങ്ങളെ അയല്‍വാസികള്‍ക്കോ പൊതുജനങ്ങള്‍ക്കോ അസൗകര്യമുണ്ടാക്കുന്ന വിധത്തില്‍ അലക്ഷ്യമായി വിട്ടാല്‍- #500
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.