കുട്ടികളുടെ നഗ്നദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ: 20 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും അപ് ലോഡ് ചെയ്യുന്ന 20 പേർ സംസ്ഥാ നത്ത് അറസ്റ്റിൽ. ഇത്തരത്തിൽ കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഉപയോഗിക്കുന്നവരെ പിടികൂടാൻ 'ഒാപറേഷൻ പി ഹണ്ട്' എന്ന പേരി ൽ കേരളാ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എസ്.പിമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളില ും പരിശോധന പുരോഗമിക്കുകയാണ്.

രാജ്യാന്തര കുറ്റാന്വേഷണ സംഘടനയായ ഇന്‍റർപോൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസ് വ്യാപക പരിശോധന നടത്തിയത്. സ്ഥിരമായി ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്ന 84 വ്യക്തികളെയും വെബ്സൈറ്റുകളെയും കുറിച്ചുള്ള വിവരങ്ങളാണ് ഇന്‍റർ പോൾ കൈമാറിയത്.

രാവിലെ സൈബർ സെല്ലും സൈബർ ഡോമും അടക്കമുള്ള അന്വേഷണ സംഘങ്ങളാണ് പ്രതികളുടെ വീടുകളിലും ഒാഫീസുകളിലും പരിശോധന നടത്തിയത്. 45 സ്ഥലങ്ങളിൽ പരിശോധന നടത്തിയ പൊലീസ് 25 കേസുകൾ രജിസ്റ്റർ ചെയ്തു. കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

നഗ്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന വെബ്സൈറ്റുകളിലും പൊലീസ് പരിശോധന നടത്തി. ഗ്രാമപ്രദേശങ്ങളിലെ കുട്ടികളാണ് ചൂഷണത്തിന് വിധേയമാകുന്നത്. കുട്ടികളുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയും നവമാധ്യമങ്ങളിലും വെബ് ൈസറ്റുകളിലും അപ് ലോഡ് ചെയ്യുകയും ആണ് പ്രതികൾ ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Operation P Hund: 12 People Arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.