തിരുവനന്തപുരം: മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതുവർഷത്തെ സ്വീകരിക്കുമ്പോൾ ഉപേക്ഷിക്കണമെന്ന് മനസ് നമ്മളോട് പറയുന്ന കാര്യങ്ങളെ ഉപേക്ഷിക്കാനും നല്ല കാര്യങ്ങൾ സ്വീകരിക്കാനും തയാറാകണമെന്നും വി.ഡി സതീശൻ പറഞ്ഞു.
2022നോട് വിട പറയുകയാണ്. ഒരു വർഷത്തോട് വിട പറയുമ്പോൾ പോയ കാലത്തെ എല്ലാം വിസ്മരിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകണം. ആ അനുഭവ പാഠങ്ങളുടെ കരുത്തുമായി വേണം പുതുവർഷത്തെ വരവേൽക്കേണ്ടത്. പുതുവർഷത്തെ സ്വീകരിക്കുമ്പോൾ ഉപേക്ഷിക്കണമെന്ന് മനസ് നമ്മളോട് പറയുന്ന കാര്യങ്ങളെ ഉപേക്ഷിക്കാനും നല്ല കാര്യങ്ങൾ സ്വീകരിക്കാനും തയാറാകണം.
പുതുവർഷം സന്തോഷവും സമാധാനവും നൽകുന്നതാകട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവർക്കും ഊഷ്മളമായ പുതുവത്സരാശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.