തിരുവനന്തപുരം: പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി ഇ.പി ജയരാജൻ. ഇ-ബസ് പദ്ധതിക്ക് പ്രതിപക്ഷം പാരവെക്കുകയാണ്, വികസനം ഇല്ലാതെ കേരളം മുരടിച്ച് പോകണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആഗ്രഹമെന്നും ഈ വഴി പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
ഇലക്ട്രിക് ബസുകളുണ്ടാക്കി കേരളത്തില്‍ കാര്‍ബണിന്റെ അളവ് കുറച്ചുകൊണ്ടുവരാനാണ് ഈ കാലോചിത നടപടിക്ക് പുറപ്പെട്ടത്, അതിന് പാരവെക്കുകയായിരുന്നു കേരളത്തിന്‍റെ പ്രതിപക്ഷം. വികസിച്ച് വരുന്ന സ്ഥലങ്ങളിലൊക്കെ പാരവെച്ച് നടക്കുകയാണ്, അതിനാല്‍ ഈ പാരവെപ്പ് രാഷ്ട്രീയം ഉപേക്ഷിച്ച് മനുഷ്യര്‍ക്ക് വേണ്ടിയിട്ടുള്ള രാഷ്ട്രീയം സ്വീകരിക്കാന്‍ പ്രതിപക്ഷത്തുള്ളവര്‍ക്ക് കഴിയട്ടേയെന്നും അതിനുള്ള ബുദ്ധിയുണ്ടാവട്ടെ എന്നും ജയരാജന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.