തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് ആരോഗ്യമന്ത്രി മറുപടി പറയേണ്ടെന്ന് പ്രതിപക്ഷം. പകരം, മുഖ്യമന്ത്രി മറുപടി പറയണമന്നും ആവശ്യപ്പെട്ടു. ആവശ്യം ഭരണപക്ഷം തള്ളിയതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. സ്വാശ്രയ വിഷയത്തിൽ വി.ഡി. സതീശൻ നൽകിയ അടിയന്തര പ്രമേയത്തിലായിരുന്നു തർക്കവും സഭാ ബഹിഷ്കരണവും.
ആരോഗ്യമന്ത്രിക്ക് പകരം മുഖ്യമന്ത്രി മറുപടി പറയണമെന്ന നിലപാട് പ്രതിപക്ഷം കൈക്കൊെണ്ടങ്കിലും സർക്കാർ വഴങ്ങിയില്ല. ആരോഗ്യ മന്ത്രിതന്നെ മറുപടി പറയുമെന്നും ആവശ്യമെങ്കിൽ പിന്നീട് മുഖ്യമന്ത്രിയും സംസാരിക്കുമെന്നുമായിരുന്നു സർക്കാർ നിലപാട്. ഇതിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി ബാനർ ഉയർത്തി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. എന്നാൽ, ഇതിനിടെ ബഹളത്തിനിടെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മറുപടി പറയുകയും ശ്രദ്ധക്ഷണിക്കൽ കാര്യമായ തടസ്സമില്ലാതെ നടക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രകടനം നടത്തി.
ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് യു.ഡി.എഫ് എം.എൽ.എമാർ സഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ വേദിയിലേക്കാണ് യു.ഡി.എഫ് അംഗങ്ങർ പ്രകടനമായി പോയത്. എന്നാൽ, പ്രഫ. ജയരാജിെൻറ ശ്രദ്ധക്ഷണിക്കൽ കൂടി അവതരിപ്പിച്ച ശേഷമാണ് മാണി ഗ്രൂപ് അംഗങ്ങൾ പുറത്തുപോയത്. അവരോ ബി.െജ.പിയോ സഭ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നില്ല. പി.സി. ജോർജും സഭയിലുണ്ടായിരുന്നു.
എം.എൽ.എമാരുടെ സമരത്തിെൻറ രണ്ടാം ദിനമായ ചൊവ്വാഴ്ച സ്വാശ്രയ വിഷയത്തിെല ഹൈകോടതി പരാമർശവും കൂടി ഉൾപ്പെടുത്തിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇത് സഭയിൽ വന്നപ്പോൾ ആരോഗ്യമന്ത്രിയാണ് മറുപടി പറയാൻ എഴുന്നേറ്റത്. എന്നാൽ, മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തിയത്. ഇതു സഭയിൽ ഏറെനേരം ഭരണ^പ്രതിപക്ഷ ഒച്ചപ്പാടിനും വാക്കുതർക്കത്തിനും വഴിെവച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിതുടങ്ങി. മന്ത്രി രാജി െവയക്കണമെന്ന ബാനറും ഉയർത്തി. സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കർശന നിലപാടിലായിരുന്നു. ഇടക്ക് കാഴ്ച ബാനർകൊണ്ട് മറയ്ക്കാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ സ്പീക്കർ കർശനമായ താക്കീത് നൽകി.
ബഹളത്തിനിടെതന്നെ ആരോഗ്യമന്ത്രി സ്വാശ്രയ വിഷയത്തിൽ മറുപടി നൽകി. കോടതി വിധി പ്രകാരം നടപടികൾ കൈക്കൊള്ളുമെന്നും ആഗസ്റ്റ് 31നകം പ്രവേശന നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി ഒരു അലോട്ട്മെൻറിന് കൂടി അവസരം നൽകിയിട്ടുണ്ട്. അതു കഴിയുന്നതോടെ എല്ലാ പ്രശ്നങ്ങളം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, പ്രമേയം ഉന്നയിക്കാൻ സതീശനെ സ്പീക്കർ വിളിെച്ചങ്കിലും അദ്ദേഹം നടുത്തളത്തിലായിരുന്നു. പിന്നീട് സ്പീക്കർ പ്രമേയത്തിന് അനുമതി നിഷേധിച്ചു. നടുത്തളത്തിലായതിനാൽ പ്രതിപക്ഷ നേതാക്കളും സംസാരിച്ചില്ല. പിന്നാലേ മറ്റു നടപടികളിലേക്ക് സഭ പോവുകയായിരുന്നു.
ചോദ്യോത്തരവേളയുടെ തുടക്കത്തില്‍തന്നെ പ്രതിപക്ഷ മുദ്രാവാക്യം വിളികളുമായി സഭ പ്രക്ഷുബ്ധമായിരുന്നു. മന്ത്രി ശൈലജ മറുപടി പറയേണ്ട ചോദ്യങ്ങളായിരുന്നു ആദ്യ മൂന്നെണ്ണവും. അതില്‍ രണ്ടെണ്ണത്തിന് മന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം തടസ്സപ്പെടുത്തി. മൂന്നാമത്തെ ചോദ്യം ആവശ്യപ്പെട്ടിരുന്ന യു.ഡി.എഫ് അംഗങ്ങള്‍ അതു സഭയില്‍ ഉന്നയിക്കാന്‍ തയാറാകാത്തതുകൊണ്ട് ആ ചോദ്യം എടുത്തുമില്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞ ചോദ്യങ്ങളുമായി അവര്‍ സഹകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.