പ്ലാപ്പള്ളിയിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി; മഴക്കെടുതിയിൽ മരണം 27

2021-10-18 12:27 IST

കോളജുകൾ തുറക്കുക 25ന്​

സംസ്​ഥാനത്തെ കോളജുകൾ തുറക്കുന്നത്​ ഒക്​ടോബർ 25ലേക്ക്​ മാറ്റി. നേരത്തെ 20ന്​ തുറക്കുമെന്നാണ്​ അറിയിച്ചിരുന്നത്​.

2021-10-18 12:20 IST

അതീവ ജാഗ്രതാ നിർദേശം

കേരള ഷോളയാർ ഡാമിന്‍റെ മൂന്നാം സ്പിൽവേ ഗേറ്റ് ഒരടി തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം.

2021-10-18 12:14 IST

ക്യാമ്പുകളിൽ കൂടുതൽ സജ്ജീകരണങ്ങൾ

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം പൂർത്തിയായി. ക്യാമ്പുകളിൽ കൂടുതൽ സജ്ജീകരണം ഒരുക്കാൻ പിണറായി വിജയൻ നിർദേശിച്ചു. സംസ്​ഥാനത്തെ ഡാമുകൾ തുറക്കുക വിദഗ്​ധ സമിതിയുമായിട്ട്​ ആലോചിച്ച്​ മാത്രമാകും.

2021-10-18 12:13 IST

ശബരിമലയിലെ തുലാമാസ പൂജയും ദർശനവും ഒഴിവാക്കി. 

2021-10-18 12:11 IST

നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്ഥാപിച്ചു

നെല്ലിയാമ്പതിയിൽ തുടർച്ചയായി പെയ്ത മഴയിൽ ചുരം റോഡിന് കുറുകെ വീണ മരം കൊല്ലങ്കോട് ഫയർഫോഴ്സും പോത്തുണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥരും മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്ത് നിലവിൽ ക്യാമ്പുകൾ തുറന്നിട്ടില്ലെന്നും കാര്യമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ചിറ്റൂർ തഹസിൽദാർ ഡി. അമൃതവല്ലി അറിയിച്ചു. മഴ ശക്തമാകുന്നത് മുന്നിൽ കണ്ട് ക്യാമ്പുകൾ ഒരുക്കാൻ വി. ഇ.ഒമാരുടെ നേതൃത്വത്തിൽ സ്കൂളുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും തഹസിൽദാർ അറിയിച്ചു.

2021-10-18 11:44 IST

ഒഴുക്കിൽപ്പെട്ട വയോധികൻ്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. തലപ്പിള്ളി താലൂക്ക് തെക്കുംകര വില്ലേജിൽ കുണ്ടുകാട് നിർമല ഹൈസ്കൂളിനു സമീപം താമസിക്കുന്ന എമ്പ്രാപുറത്ത് ജോസഫിന്‍റെ  (72) മൃതദേഹമാണ് കണ്ടത്തിയത്.

2021-10-18 11:15 IST

കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊട്ടാരക്കര നെല്ലിക്കുന്നത്ത്​ കാണാതായ നാടോടി ബാലന്‍റെ മൃതദേഹം കണ്ടെത്തി. മൈസൂരു സ്വദേശികളുടെ മകൻ രാഹുൽ (3) ആണ്​ മരിച്ചത്​. സമീപത്തെ തോട്ടിൽനിന്നാണ്​ മൃതദേഹം കണ്ടെത്തിയത്​. കടവരാന്തയിൽ ഉറങ്ങുന്നതിനിടെയാണ്​ കുട്ടിയെ കാണാതായത്​. 

2021-10-18 11:04 IST

മഴക്കെടുതിയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം തുടങ്ങി. ജില്ല കലക്​ടർമാരും യോഗത്തിലുണ്ട്​. 

2021-10-18 11:03 IST

ഇടുക്കി മൂലമറ്റം താഴ്​വാരം കോളനിയിൽ പുഴ ഗതിമാറി വീടുകൾ തകർന്നു. 

2021-10-18 10:54 IST

‘ഇടുക്കി ഡാം തുറക്കണം’

ഇടുക്കി ഡാം അടിയന്തരമായി തുറക്കണമെന്ന്​ ഡീൻ കുര്യക്കോസ്​ എം.പി. ജലനിരപ്പ്​ 2385 അടിയായി നിജപ്പെടുത്തണം. കാത്തിരുന്ന്​ പ്രളയം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Orange alert on Idukki dam, If water level rises two more feet shutter will open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.