മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ ഭാര്യാപിതാവ് നിയമവിരുദ്ധമായി നിർമിച്ച റോപ് വേ പൊളിക്കാൻ ഉത്തരവ്. 15 ദിവസത്തിനകം പൊളിക്കണമെന്ന് കാണിച്ച് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് സി.കെ. അബ്ദുല്ലത്തീഫിന് നോട്ടീസ് നൽകിയത്.
െറസ്റ്റാറൻറിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണക്ക് കുറുകെയാണ് പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി റോപ് വേ കെട്ടിയത്. ഇത് പൊളിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് ജസ്റ്റിസ് പി.എസ്. ഗോപിനാഥന് നേരത്തെ ഉത്തരവിട്ടിരുന്നു. പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാനാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്.
നിലമ്പൂര്‍ സ്വദേശി എം.പി. വിനോദാണ് റോപ്വേക്കെതിരെ പരാതി നൽകിയത്. നേരത്തെ ഊര്‍ങ്ങാട്ടിരി ചീങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കലക്ടർ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഭാര്യാപിതാവ് സി.കെ. അബ്ദുല്ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍നിന്ന് റെസ്റ്റാറൻറ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ പെര്‍മിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ റോപ് വേ നിര്‍മിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മേയ് 18ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നല്‍കിയെങ്കിലും പൊളിച്ചുനീക്കാന്‍ നടപടിയുണ്ടായില്ല.
സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഓംബുഡ്സ്മാനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.