ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് ഭൂമി നൽകാൻ ഉത്തരവ്

കോഴിക്കോട് : ജല അതോറ്റി നടപ്പിലാക്കുന്ന ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് ഭൂമി നൽകാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. സർക്കാർ പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി ഉപയോഗാനുമതി ജല അതോറിറ്റിക്ക് നൽകുവാനാണ് ഉത്തരവ്. നിലവിലെ നിയമത്തിൽ ഇളവ് നൽകിയാണ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഉത്തരവിട്ടത്.

നിലിവിലെ നിയമത്തിൽ ഇളവ് നൽകണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ ഏപ്രിൽ 21ന് കത്ത് നൽകിയിരുന്നു. എല്ലാ ജില്ലകളിലും വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലുമായി അഞ്ച് മുതൽ 25 സെ ന്റ് വരെ ഭൂമി ആവശ്യപ്പെട്ടാണ് അപേക്ഷകൾ ലഭിച്ചത്.

2018 ജൂൺ അഞ്ചിലെ ഉത്തരവ് പ്രകാരം സേവന വകുപ്പുകൾക്ക് 50 സെന്റ് ഭൂമി വരെ കൈമാറാൻ കലക്ടർക്ക് അധികാരമുണ്ട്. എന്നാൽ, ജല അതോറിറ്റി സേവനവകുപ്പല്ല. അതിനാൽ 2018ലെ ഉത്തരവ് പ്രകാരം ഭൂമി അനുവദിക്കാൻ കഴിയില്ല. അതിനാലാണ് ഇളവ് നൽകണമെന്ന് ലാൻഡ് റവന്‍റ്യൂ കമ്മീഷണർ ആവശ്യപ്പെട്ടത്.

ജൽ ജീവൻ സർക്കാരിന്റെ മുൻഗണാ വിഭാഗത്തിലുള്ള പദ്ധതിയാണ്. കുടിവെള്ള ലഭ്യത നൽകുന്നതിനുളള പദ്ധതിയാതിനാലാണ് ഭൂമി അനുവദിക്കാൻ തീരുമാനിച്ചത്. നിലവിലുള്ള സേവന വകുപ്പുകൾക്ക് നൽകുന്നതുപോലെ പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്തി ഉപയോഗാനുമതി നൽകുന്നതിനാണ് ലാൻഡ് റവന്യൂ കമ്മീഷണർ ശുപാർശ നൽകിയത്. അതനുസരിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.   

Tags:    
News Summary - Order to allot land for Jal Jeevan drinking water project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.