കോഴിക്കോട്: ബാലനീതി നിയമത്തിലെ കർശന വ്യവസ്ഥകൾ പാലിക്കാനാകാതെ ജില്ലയിൽ 58 അനാഥാലയങ്ങൾ പ്രവർത്തനം നിർത്തുന്നു. 2016ലെ ബാലനീതി നിയമത്തിലെ (ജുവനൈൽ ജസ്റ്റിസ് ആക്ട്) വ്യവസ്ഥപ്രകാരം അനാഥാലയങ്ങൾ നടത്തിക്കൊണ്ടുപോവുക സാധ്യമാകാതെ വന്നതിനാലാണ് പ്രവർത്തനം നിർത്തുന്നത്. ഡിസംബർ 15നകം ഇൗ നിയമത്തിനു കീഴിൽ അനാഥാലയങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. നേരത്തേ നവംബർ 30 ആയിരുന്നു അവസാന തീയതി. ജില്ലയിൽ പ്രവർത്തിക്കുന്ന 64 അനാഥാലയങ്ങളിൽ ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തത് ആെറണ്ണം മാത്രമാണ്. 100 കുട്ടികളെ സംരക്ഷിക്കാൻ ചുരുങ്ങിയത് 24 ജീവനക്കാർ വേണമെന്നാണ് ഇൗ നിയമത്തിൽ നിർദേശിക്കുന്നത്. ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് മാനേജ്മെൻറുകൾക്ക് വരുത്തിവെക്കുക. കൂടാതെ, പുതിയ െകട്ടിടങ്ങളും മറ്റും ഒരുക്കുകയും വേണം. അതോടൊപ്പം മാനേജ്മെൻറ് കമ്മിറ്റിയിൽ അനാഥാലയത്തിൽനിന്ന് ഒരു അംഗം മാത്രമാണ് ഉണ്ടാവുക. അവശേഷിക്കുന്ന മുഴുവൻ പേരും സർക്കാർ അംഗങ്ങളായിരിക്കും. നിയമം ലംഘിക്കുന്നവർക്ക് ലക്ഷം രൂപ പിഴയും ഒരുവർഷം വരെ തടവും പുതിയ നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇൗ നിർദേശങ്ങൾ പാലിക്കാൻ പ്രയാസമാണെന്നാണ് ഇൗ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെ നിലപാട്.
ജില്ലയിൽ കുട്ടികൾ കൂടുതലുള്ള സ്ഥാപനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്യുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. കൊടിയത്തൂർ അൽ ഇസ്ലാഹ്, ഫറോക്കിലെ എം.ഇ.എസ് യതീംഖാന എന്നിവയടക്കം അടച്ചുപൂട്ടും. അതേസമയം, ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികൾ പഠിക്കുന്ന കാലിക്കറ്റ് ഒാർഫനേജ് കുട്ടികളെ തിരിച്ചയക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. അവശേഷിക്കുന്ന അന്തേവാസികൾക്കുവേണ്ടി ഡേകെയർ രൂപത്തിലേക്ക് സ്ഥാപനം മാറ്റാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. കാരന്തൂർ മർകസ്, ജെ.ഡി.ടി ഇസ്ലാം വെള്ളിമാട്കുന്ന്, പേരാമ്പ്ര ദാറുന്നുജൂം എന്നിവയടക്കം അനാഥാലയങ്ങൾ പുതിയ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, മുക്കം മുസ്ലിം യതീംഖാന ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. ഇൗ മാസം അഞ്ചിന് ചേരുന്ന ഭരണസമിതി യോഗത്തിനുശേഷം ഭാവി പരിപാടികൾ ആലോചിക്കുമെന്ന് യതീംഖാന അധികൃതർ പറഞ്ഞു. അനാഥാലയങ്ങൾ ഇതുവരെ പ്രവർത്തിച്ചിരുന്നത് 1960ലെ ഒാർഫനേജ് ആൻഡ് അദർ ചാരിറ്റബ്ൾ ഹോംസ് നിയമപ്രകാരവും സംസ്ഥാന സർക്കാറിെൻറ ഒാഡിറ്റിങ്ങിനു വിധേയമായിട്ടുമായിരുന്നു. സർക്കാർ നിർദേശിക്കുന്ന സ്ഥാപനങ്ങളിലേക്ക് കുട്ടികളെ മാറ്റാൻ സന്നദ്ധമാണെന്ന് അസോസിയേഷൻ ഒാഫ് ഒാർഫനേജസ് ആൻഡ് ചാരിറ്റബ്ൾ ഇൻസ്റ്റിറ്റ്യൂഷൻസ് സംസ്ഥാന കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു. മുസ്ലിം അനാഥാലയങ്ങളുടെ കോഒാഡിനേഷൻ കമ്മിറ്റിയും ഇതേ നിലപാടാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.