കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യണമെന്ന് സഭ ആഹ്വാനം ചെയ്തിട്ടില്ലെന്നും സഭാ വക്താവ് ഫാദർ ജോണ്‍സ് എ. കോനാട്ട് പറഞ്ഞു. ആറന്മുളയിലെ ബി.ജെ.പി സ്ഥാനാർഥി സഭയുടെ നോമിനിയല്ലെന്ന് ഫാദർ കോനാട്ട് വ്യക്തമാക്കി.
മെത്രാപോലീത്തമാരുടെ പാണക്കാട്ടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ മാനമില്ല. സഭാ തര്‍ക്കത്തിലെ യാഥാർഥ്യം ബോധിപ്പിക്കുന്നതിനാണ് പാണക്കാട് പോയത്. പള്ളി തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കിയില്ലെന്ന പരിഭവം വിശ്വാസികള്‍ക്കുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ നിര്‍ദേശിച്ചിട്ടില്ല. ബി.ജെ.പിക്ക് അനുകൂലമായ നിലപാട് ഇതുവരെ സഭ സ്വീകരിച്ചിട്ടില്ല. ആറന്മുളയിലെ ബി.ജെ.പി സ്ഥാനാർഥി സഭാംഗമാണ്. എന്നാല്‍, സ്ഥാനാർഥിയാക്കാൻ സഭ ശിപാര്‍ശ ചെയ്തിട്ടില്ലെന്നും വക്താവ് പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭ എപ്പോഴും യു.ഡി.എഫിനൊപ്പമായിരുന്നുവെന്ന തരത്തിലുള്ള പ്രസ്താവനകള്‍ ശരിയല്ലെന്നും ഫാദർ ജോണ്‍സ് എ. കോനാട്ട് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.