ആർ.എസ്.എസിന്‍റെ ഹിന്ദുരാഷ്ട്രവാദം ബി.ജെ.പി മാനിഫെസ്റ്റോയിൽ ഇല്ലെന്ന് ഒാർത്തഡോക്സ് സഭാ അധ്യക്ഷൻ

കോഴിക്കോട്: മതേതരത്വം ഇന്ത്യയുടെ ആത്മാവാണെന്നും ഇത് കാത്തുസൂക്ഷിക്കണമെന്നും ഒാർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ. ആർ.എസ്.എസിന്‍റെ ഹിന്ദുരാഷ്ട്രവാദം ബി.ജെ.പി മാനിഫെസ്റ്റോയിൽ ഇല്ല. ആർ.എസ്.എസിന് ആ ചിന്തയും ലക്ഷ്യവും ഉണ്ടാകാം. രാജ്യത്തിന്‍റെ മതേതര കാഴ്ചപ്പാടിന് എതിരായി നരേന്ദ്ര മോദി അടക്കം ഒരു സർക്കാറിനും പ്രവർത്തിക്കാൻ സാധിക്കില്ലെന്നും കത്തോലിക്ക ബാവ പറഞ്ഞു.

ഭരണഘടനക്കും മതേതര വീക്ഷണത്തിനും എതിരായ ആക്രമണങ്ങളെ സഭ എതിർക്കും. പരസ്പരം ബഹുമാനിക്കാനും ആദരിക്കാനുമുള്ള അവസ്ഥയാണ് മതേതര രാഷ്ട്രമായ ഇന്ത്യയിലുള്ളത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഒരേ നിലപാടാണ് സഭക്കുള്ളതെന്നും കത്തോലിക്ക ബാവ പറഞ്ഞു.

പള്ളി തർക്കത്തിൽ സുപ്രീംകോടതി വിധിക്ക് മുകളിൽ വേറെ നിയമം സാധ്യമല്ലെന്ന് ഒാർത്തഡോക്സ് സഭാ അധ്യക്ഷൻ ചൂണ്ടിക്കാട്ടി. പരമോന്നത കോടതി വിധിച്ചത് രാജ്യത്തെ നിയമമാണ്. ആ നിയമത്തിന് പകരം വേറൊരു നിയമം ഉണ്ടാക്കാൻ ഒരു നിയമസഭക്കും അവകാശമില്ല.

ശേഷിക്കുന്ന പള്ളികൾ കൈമാറാൻ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ ഒാർത്തഡോക്സ് സഭ തയാറാണ്. സംസ്ഥാന സർക്കാറിന് പരിമിതിയുണ്ട്. സർക്കാറിന്‍റെ ഇപ്പോഴത്തെ നിലപാടിൽ സംതൃപ്തരാണ്.സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും സർക്കാറിൽ പൂർണ വിശ്വാസമുണ്ടെന്നും കത്തോലിക്ക ബാവ മീഡിയവൺ അഭിമുഖത്തിൽ വ്യക്തമാക്കി. 

Tags:    
News Summary - Orthodox Church says RSS Hindutva is not in BJP manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.