വൈദികരുടെ ലൈംഗിക പീഡനം: ഒന്നും നാലും പ്രതികൾ കീഴടങ്ങി

തിരുവല്ല/കൊല്ലം: കുമ്പസാര രഹസ്യത്തി​​​െൻറ മറവിൽ നടത്തിയ ലൈംഗിക പീഡനവുമായി ബന്ധ​െപ്പട്ട കേസിൽ ഒന്നും നാലും പ്രതികളായ  ഓർത്തഡോക്സ് സഭ വൈദികർ കീഴടങ്ങി. ഒന്നാം പ്രതി കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ട് വീട്ടിൽ എബ്രഹാം വർഗീസ്​​ (സോണി -45)  തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും നാലാം പ്രതി ഡൽഹി ഭദ്രാസനത്തിലെ വൈദികൻ ജെയ്‌സ് കെ. ജോര്‍ജ് (40)  കൊല്ലത്ത്​ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിലുമാണ്​ തിങ്കളാഴ്​ച രാവിലെ  കീഴടങ്ങിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങല്‍. കോടതി 13ന് മുമ്പ് കീഴടങ്ങാൻ നിർദേശിച്ചിരുന്നു. ഒന്നാം പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു. തെളിവെടുപ്പ് അടക്കമുള്ള നടപടികൾക്കായി ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കസ്​റ്റഡി അപേക്ഷ നൽകും. നാലാം പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ചൊവ്വാഴ്ച  തിരുവല്ല കോടതിയിൽ ഹാജരാക്കും.

കേസിൽ മുമ്പ്​ അറസ്​റ്റിലായ രണ്ടാം പ്രതി കറുകച്ചാൽ കരുണഗിരി എം.ജി.ഡി ആശ്രമാംഗം കൊല്ലം പട്ടാഴി പന്തപ്ലാവ് മുഞ്ഞക്കര കൊച്ചുവീട്ടിൽ ഫാ. ജോബ് മാത്യു (40), മൂന്നാം പ്രതി തുമ്പമൺ ഭദ്രാസനത്തിലെ കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ. ജോൺസൺ വി. മാത്യു എന്നിവർ ജാമ്യം നേടി പുറത്തിറങ്ങി. കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പി​െച്ചന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. വീട്ടമ്മയുടെ ഭർത്താവ് തെളിവ് സഹിതം ഓർത്തഡോക്‌സ് സഭക്ക് പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തായത്.

ഭദ്രാസനാധിപന്മാർക്ക് പരാതി നൽകിയ ശേഷവും ആരോപണ വിധേയരായ വൈദികർക്കെതിരെ നടപടി ഇല്ലാതായപ്പോൾ കത്തോലിക്ക ബാവക്കും പരാതി നൽകി. അഞ്ചു വൈദികർക്കെതിരെ വീട്ടമ്മയുടെ ഭർത്താവ് പരാതി നൽകിയതെങ്കിലും വീട്ടമ്മ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ നാലു വൈദികർക്കെതിരെ മാത്രമേ പരാമർശമുള്ളൂ. വിവാഹത്തിനു മുമ്പ്​ 16 വയസ്സുള്ളപ്പോഴാണ് ഫാ.സോണി വർഗീസ് പീഡിപ്പിച്ചതെന്ന് യുവതി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. വി.എസ്. അച്യുതാനന്ദൻ ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Tags:    
News Summary - Orthodox Priest Case: Two Accused is Surrender - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.