തിരുവനന്തപുരം: അമിതഭാരം കയറ്റിയോടുന്ന ചരക്കുവാഹനങ്ങൾക്ക് ഇനി അങ്ങനെയങ്ങ് പോകാനാവില്ല. പിടിവീണാൽ ഡ്രൈവർ ആറ് മാസം അകത്താകും. മൂന്ന് വർഷത്തേക്ക് ലൈസൻസും റദ ്ദാവും. കേന്ദ്ര ഗതാഗതമന്ത്രാലയം സംസ്ഥാന ആർ.ടി.സികൾക്കയച്ച സർക്കുലറിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്. റോഡുകൾ പൊതുസ്വത്താണെന്നും അമിതഭാരം കയറ്റിയോടുന്നത് മൂലം ദേശീയപാതക്കടക്കം തകരാറുണ്ടാകുകയാണെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനുപുറെമ പൊതുമുതൽ നശിപ്പിച്ചതിന് വാഹന ഉടമക്കെതിരെ കേസെടുക്കാനും പിഴ ചുമത്താനും നിർദേശമുണ്ട്. ചരക്കുവാഹനങ്ങളുടെ ശേഷിക്കനുസരിച്ച് കയറ്റാവുന്ന ലോഡിെൻറ അളവ് (ഗ്രോസ് വെഹിക്കിൾ വെയിറ്റ്-ജി.വി.ഡബ്ല്യു) പെർമിറ്റിൽ കാണിച്ചിരിക്കും. ഇൗ അളവ് അധികരിച്ച് ഭാരം കയറ്റുന്ന വാഹനങ്ങൾക്കാണ് കടുത്ത നടപടി വരുന്നത്. നിലവിൽ ഇത്തരം കുറ്റങ്ങൾക്ക് മൂന്ന് മാസം ലൈസൻസ് റദ്ദാക്കലാണ് നടപടി.
അമിതഭാരം കയറ്റിപ്പോകുന്ന ചെറുതും വലുതുമായ ലോറികള്‍ അപകടങ്ങൾക്കിടയാക്കുന്നതായി വ്യാപക പരാതിയുണ്ട്. ഇത്തരം ചട്ടലംഘനങ്ങൾ പിടികൂടാൻ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ ശ്രമിക്കാറുമില്ല. ചെറിയ വാഹനങ്ങളിൽ പോലും നിയമപ്രകാരം അനുവദിച്ചതിെൻറ ഇരട്ടിയിലധികം ഭാരം കയറ്റിേപ്പാകുന്നത് പതിവ് കാഴ്ചയാണ്. വാഹനത്തിെൻറ ഇരുവശങ്ങളിലേക്കും തള്ളിനിൽക്കുന്ന നിലയിൽ ചരക്കുകൾ െകാണ്ടുപോകുന്നത് മറ്റ് വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് മണല്‍, സിമൻറ്, കമ്പി തുടങ്ങിയ നിർമാണവസ്തുക്കളുമായെത്തുന്ന ലോറികളും നിയമംലംഘിക്കുന്നു. എംസാൻഡുമായി േപാകുന്ന ലോറികൾ മിക്കവയും 15 ടൺ വരെയാണ് അധികമായി കയറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.