കോട്ടയം: എൻ.സി.പി സംസ്ഥാന പ്രസിഡൻറായിരുന്ന അന്തരിച്ച ഉഴവൂർ വിജയെൻറ ഭാര്യ ചന്ദ്രമണിയമ്മ സജീവരാഷ്ട്രീയത്തിലേക്ക്. ഞായറാഴ്ച എൻ.സി.പി ജില്ല ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ചന്ദ്രമണിയമ്മെയ ജില്ല വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തു. ഹൈസ്കൂൾ അധ്യാപികയായിരുന്ന ചന്ദ്രമണിയമ്മ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽനിന്ന് 2016ലാണ് വിരമിച്ചത്. ഭർത്താവ് ഉഴവൂർ വിജയൻ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്നെങ്കിലും ചന്ദ്രമണിയമ്മ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. വിജയെൻറ മരണശേഷം എൻ.സി.പി പ്രവർത്തകരുടെ നിർബന്ധത്തെ തുടർന്നാണ് രാഷ്ട്രീയ പ്രവേശനത്തിന് കളമൊരുങ്ങിയത്.
പാലാ വള്ളിച്ചിറ നെടിയാമറ്റത്തിൽ ഗോപാലൻ നായരുടെയും സരസ്വതിയമ്മയുടെയും മകളാണ്. മക്കൾ: ഡോ. വന്ദന, വർഷ (വിദ്യാർഥിനി). സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടനാണ് ചന്ദ്രമണിയമ്മയുടെ പേര് നിർദേശിച്ചത്. സാംജി പഴേപറമ്പിൽ പിന്താങ്ങി. തുടർന്ന് ഐകകണ്ഠ്യേനയാണ് ജില്ലകമ്മിറ്റി തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.