തിരുവനന്തപുരം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ല മ ുൻ സെക്രട്ടറി പി. ജയരാജനെതിരെ ആരോപണവുമായി പ്രതിപക്ഷം. അടിയന്തരപ്രമേയ നോട്ടീസിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ . മുനീറും പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ജയരാജെൻറ സാന്നിധ്യം സംബന്ധിച്ച് ആക്ഷേപമുന്നയിച ്ചു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് പ്രതികരിച്ചില്ല.
സാധാരണ സഭയിലില്ലാത്ത ഏതൊരു വ്യക ്തിക്കെതിരെയും ആരോപണം ഉയരുമ്പോള്‍ ബന്ധപ്പെട്ട ക്യാമ്പുകളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരാറുെണ്ടങ്കിലും ച ൊവ്വാഴ്ച അതുണ്ടായില്ല. ഭരണപക്ഷത്ത് നിന്നോ സി.പി.എമ്മിൽ നിന്നോ കാര്യമായ പ്രതികരണം വന്നില്ല. എ.എൻ. ഷംസീർ മാത്രമാണ് ആകെ രംഗത്തുവന്നത്. എ. പ്രദീപ്കുമാർ ക്രമപ്രശ്നം ഉന്നയിക്കാൻ ശ്രമിെച്ചങ്കിലും ചെന്നിത്തല പ്രസംഗിച്ച ശേഷം നൽകാമെന്ന് സ്പീക്കർ നിലപാട് എടുത്തു. ഇതിനുശേഷം സഭ സ്തംഭിച്ചതിനാൽ അവസരം കിട്ടിയില്ല. മുനീർ ആരോപണം ഉന്നയിച്ച ശേഷം സംസാരിച്ച മുഖ്യമന്ത്രി ആരോപണങ്ങളെ തള്ളിപ്പറയാനോ നിഷേധിക്കാനോ തയാറായില്ല.
കൂടത്തായിയില്‍ കൊല നടന്നിടങ്ങളിലെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതുപോലെ രാഷ്ട്രീയകൊലപാതകം നടക്കുമ്പോഴൊക്കെ ഒരാളുടെ സാന്നിധ്യമുണ്ടാകാറുെണ്ടന്നും അത് പി. ജയരാജനാണെന്നും എം.കെ. മുനീർ ആരോപിച്ചു. നിങ്ങളുടെ ബിംബമായ അദ്ദേഹം ഒക്‌ടോബര്‍ 11ന് അവിടെ വന്നിരുന്നു. അതിന് ശേഷമാണ് വാട്സ്ആപ്പില്‍ കൗണ്ട് ഡൗണ്‍ തുടങ്ങിയത്.
ഓരോ ദിവസവും പറഞ്ഞ് സന്ദേശങ്ങള്‍ വന്നിരുന്നു. ഒടുവില്‍ 24ന് സംഭവമുണ്ടായെന്നും മുനീര്‍ ആരോപിച്ചു. ചില ചിത്രങ്ങളും അദ്ദേഹം ഉയർത്തിക്കാട്ടി. പി. ജയരാജന്‍ മരണത്തിെൻറ ദൂതനാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അദ്ദേഹം അവിടെ പോയശേഷമാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയതെന്നാണ് പറയുന്നത്. താന്‍ അവിടെ പോയപ്പോള്‍ തന്നെ പലരും മൊബൈലില്‍ അത് കാട്ടിത്തരുകയും ചെയ്തിരുന്നു. മുനീര്‍ ഇത് പറഞ്ഞിട്ടും മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയില്ല. സി.ബി.ഐ അന്വേഷിക്കുന്നതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അദ്ദേഹം. താൻ ആരോപണം ഉന്നയിക്കുന്നില്ലെന്നും ജയരാജെൻറ സാന്നിധ്യവും അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.