കോഴിക്കോട്: അലന്‍റെയും ത്വാഹയുടെയും അറസ്റ്റ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പറഞ്ഞ വാക്കു കൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹന ൻ. വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളുടേതെന്നും പത്രക്കുറിപ്പിൽ മോഹനൻ കുറ്റപ്പെടുത്തി.
യു.എ.പ ി.എ പ്രശ്നത്തിൽ സർക്കാറിനും പാർട്ടിക്കും ഒരേ അഭിപ്രായമാണ്. യു.എ.പി.എ കേസുകൾ പരിശോധനാ സമിതിയുടെ മുന്നിലെത്തുമ്പോൾ ഒഴിവാക്കപ്പെടണമെന്നാണ് പാർട്ടിയും സർക്കാറും നേരത്തെ തന്നെ വ്യക്തമാക്കിയത്. അലനും ത്വാഹയ്ക്കുമെതിരായി ചുമത്തിയ കേസിൽ ഇതേ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദം മൂലമാണ് അലൻ-ത്വാഹ കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്നും പി. മോഹനൻ പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നത് പൊലീസ് ഭാഷ്യമാണെന്നും അലൻ ഷുഹൈബും ത്വാഹ ഫസലും മാവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നുമാണ് വ്യാഴാഴ്ച രാവിലെ നടത്തിയ വാർത്താ മോഹനൻ പറഞ്ഞത്. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി പി. മോഹനൻ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.