പി.എസ്.സി നിമയന കോഴ: ജില്ല കമ്മിറ്റിക്ക് ഒരറിവുമില്ലെന്ന് പി. മോഹനൻ

കോഴിക്കോട്: പി.എസ്.സി അംഗത്വ നിയമനത്തിന് കോഴിക്കോട്ടെ സി.പി.എം നേതാവ് കോഴ വാങ്ങിയെന്ന പരാതി സംബന്ധിച്ച് ഒരറിവും ഇല്ലെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ. മാധ്യമങ്ങൾ കോലാഹലമുണ്ടാക്കുന്നത് സംബന്ധിച്ച ഒരറിവും ഞങ്ങൾക്കില്ല. മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കൂടി പറയുന്നതിൽ എനിക്കും പാർട്ടി ജില്ല കമ്മിറ്റിക്കും അറിവില്ല -പി. മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്തെങ്കിലും ഒരു കോലാഹലും ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും അതുവഴി പാർട്ടിയെയും സർക്കാറിനെയും കരിവാരി തേക്കാം എന്ന് ഉദ്ദേശിക്കുന്ന കുറച്ച് മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ഉണ്ടാകും. അതിനെ ശക്തമായി ഞങ്ങൾ പ്രതിരോധിക്കും. തെറ്റായ പ്രവണതകൾ ഒരു പാർട്ടി പ്രവർത്തകന്‍റെ ഭാഗത്തും ഉണ്ടാകാൻ പാടില്ലാത്തതാണ് -അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന് തയാറെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പി.എസ്.സിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലെ ആരോപണങ്ങൾ ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന മാധ്യമ വാർത്തകൾ അല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടായതായി ഇതേവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇപ്പോൾ ഉയർന്ന പരാതിയുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള ഗൗരവമായ അന്വേഷണവും നടത്താൻ സർക്കാർ സന്നദ്ധമാകും. ഒരു തരത്തിലെ വഴിവിട്ട നടപടികളും അംഗീകരിച്ചുകൊടുക്കില്ല -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - p mohanan says district committee not aware about PSC appointment bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.