സി.പി.എമ്മിലെത്തി നാലാംപക്കം പി. പദ്മകുമാര്‍ തിരികെ ബി.ജെ.പിയിൽ

തിരുവനന്തപുരം: ആര്‍.എസ്.എസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ആര്‍.എസ്.എസ്-ഹിന്ദു ഐക്യവേദി നേതാവ് പി. പദ്മകുമാര്‍ തിരികെ ബി.ജെ.പിയിലത്തെി. 42 വര്‍ഷത്തെ ആര്‍.എസ്.എസ് ബന്ധം അവസാനിപ്പിച്ച് സി.പി.എമ്മുമായി സഹകരിക്കുന്നെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച് നാലാം ദിവസമാണ് തിരികെ ബി.ജെ.പിയിലത്തെിയത്. യുവമോര്‍ച്ച സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തിലാണ് ബി.ജെ.പി നേതാക്കള്‍ക്കൊപ്പമത്തെി താന്‍ തിരികെ വരുന്നതായി പ്രഖ്യാപിച്ചത്.  തങ്ങള്‍ക്ക് ഒന്നും അറിയില്ളെന്നും അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്‍കിയിരുന്നില്ളെന്നുമാണ് ഇതിനെ സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചത്.

നവംബര്‍ 27നാണ് പദ്മകുമാര്‍ സി.പി.എമ്മുമായി സഹകരിക്കുമെന്ന് അറിയിച്ചത്. സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍െറയും ജില്ല സെക്രട്ടേറിയറ്റ് അംഗം സി. അജയകുമാറിന്‍െറയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. തിരുവനന്തപുരത്ത് ആര്‍.എസ്.എസിന്‍െറ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അടുത്ത ദിവസങ്ങളില്‍ സി.പി.എമ്മില്‍ ചേരുമെന്നും സി.പി.എം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇവര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും അന്ന്ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞിരുന്നു.

എന്നാല്‍, വ്യാഴാഴ്ച ബി.ജെ.പി വേദിയില്‍ എത്തിയ പദ്മകുമാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് മാപ്പ് ചോദിച്ചു. താന്‍ സി.പി.എമ്മുമായി സഹകരിക്കുന്നെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പിലെ അഭിപ്രായങ്ങള്‍ തന്‍േറതല്ളെന്നന്നും വ്യക്തമാക്കി. ഐ.എസ് ഭീകരര്‍ക്കിടയില്‍പെട്ട ദേശീയവാദിയുടെ അനുഭവമായിരുന്നു തനിക്ക് സി.പി.എമ്മില്‍ ഉണ്ടായതെന്നും ഒ. രാജഗോപാല്‍ എം.എല്‍.എ, ജില്ല പ്രസിഡന്‍റ് എസ്. സുരേഷ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ പദ്മകുമാര്‍ പറഞ്ഞു. രണ്ടുവര്‍ഷമായി ആര്‍.എസ്.എസില്‍ സജീവമല്ലായിരുന്നു പദ്മകുമാര്‍. 

Tags:    
News Summary - P Padmakumar return to rss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.