വൈവിധ്യങ്ങളുടെ ഉത്സവത്തിന് തുടക്കം കുറിക്കാനായതിൽ അഭിമാനമെന്ന് പി. രാജീവ്

കൊച്ചി: ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും അതിർവരമ്പുകൾക്ക് അതീതമായ വൈവിധ്യങ്ങളുടെ ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് മന്ത്രി പി. രാജീവ്. തൃപ്പൂണിത്തുറയിൽ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അത്തപതാക ഉയർത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് തൃപ്പൂണിത്തുറയിൽ ആണ് തുടക്കം. നമുക്കെല്ലാം അഭിമാനകരമായ ഈ സന്ദർഭത്തിൽ വിവേചനങ്ങൾക്ക് അതീതമായി ഒരേ മനസ്സോടെ മലയാളികൾ ആഘോഷത്തിൽ പങ്കു ചേരുകയാണ്.

അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തറ രാജനഗരിക്ക് വർണ്ണക്കാഴ്ചയൊരുക്കി ഒട്ടനവധി നിശ്ചല ദൃശ്യങ്ങളും നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയിൽ പങ്കെടുത്തു.

Tags:    
News Summary - P. Rajiv is proud to start the festival of diversity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.