തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എ കഴിഞ്ഞ ദിവസങ്ങളിലും ഇന്നും നടത്തിയ പി. ശശിക്കെതിരായ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പി. ശശി നടത്തുന്നത് മാതൃകാപരമായ പ്രവർത്തനമാണെന്നും ഒരു തെറ്റായ കാര്യവും ഇല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.
പൊളിറ്റിക്കൽ സെക്രട്ടറി സി.പി.എമ്മിന്‍റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാർട്ടി നിയോഗിച്ച് എന്‍റെ ഓഫീസിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്‍റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു. ഒരു പരിശോധനയും അക്കാര്യത്തിൽ ആവശ്യമില്ല -മുഖ്യമന്ത്രി പറഞ്ഞു.
അൻവറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല അവിടെ ഇരിക്കുന്നത്. നിയപ്രകാരമുള്ള നടപടി മാത്രമേ സ്വീകരിക്കാനാകൂ. നിയമപ്രകാരം സ്വീകരിക്കാൻ കഴിയാത്ത എന്തെങ്കിലും കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമായും ചെയ്തിട്ടുണ്ടാകില്ല. ചെയ്യാത്തതിനൊക്കെയുള്ള വിരോധം വെച്ച് വിളിച്ച് പറഞ്ഞാൽ അങ്ങിനെയൊന്നും മാറ്റുന്നതല്ല അത്തരം ആളുകളെ, അത് മനസ്സിലാക്കണം -മുഖ്യമന്ത്രി വ്യക്തമക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.