കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ പാർട്ടി പുറത്താക്കിയ കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി വി.എ സക്കീർ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു. പ്രാഥമിക അംഗത്വത്തിലേക്കാണ് തിരിച്ചെടുത്തിരിക്കുന്നത്. ഏത് ഘടകത്തിൽ പ്രവർത്തിക്കണമെന്ന് പിന്നീട് തീരുമാനിക്കും.
വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സക്കീർ ഹുൈസനെ സി.പി.എം സസ്പെൻഡ് ചെയ്തത്. ആറു മാസത്തേക്കായിരുന്നു സസ്പെൻഷൻ. കാലാവധി പൂർത്തിയായതിനെ തുടർന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സക്കീർ ഹുസൈൻ സി.പി.എമ്മിനെ സമീപിക്കുകയായിരുന്നു. പ്രാഥമിക അംഗത്വം നൽകണമെന്നായിരുന്നു സക്കീർ ഹുസൈൻ പാർട്ടിയോട് അഭ്യർഥിച്ചത്.
ലോക്കൽ കമിറ്റി സെക്രട്ടറി കെ.കെ ശിവൻ നൽകിയ പരാതിയിൽ സംസ്ഥാന സമിതി അംഗം സി.എം ദിനേശ് മണി ഉൾപ്പെടുന്ന മൂന്നംഗ കമിറ്റിയാണ് സക്കീർ ഹുസൈനെതിരെ അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.