സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിയും കോൺഗ്രസിലെ ചിലരും ചേർന്നുള്ള മാസ്റ്റർ പ്ലാൻ -മന്ത്രി റിയാസ്

കോഴിക്കോട്: എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചത് മുതൽ ബി.ജെ.പിയും കോൺഗ്രസിലെ ചിലരും ചേർന്ന് അതിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ ബദൽ ഉയർത്തുന്ന എൽ.ഡി.എഫ് സർക്കാറിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യം ബി.ജെ.പി ദേശീയ നേതൃത്വത്തിനുണ്ട്. ആദ്യമായി തുടർ പ്രതിപക്ഷമായ ചില കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ ബി.ജെ.പിക്കൊപ്പം ചേരുകയാണ്. ഒരു മാസ്റ്റർ പ്ലാൻ ഇതിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന നേതൃത്വവും കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളും ചേർന്ന് തയാറാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി എന്തിനെയും എതിർക്കുന്നു.

വികസന പ്രവർത്തനങ്ങളെയും ജനക്ഷേമ പ്രവർത്തങ്ങളെയും ജനങ്ങളുടെ സുരക്ഷ ഉറപ്പാപ്പാക്കാനുള്ള നടപടികളെയും പ്രതിപക്ഷം ചാടിവീണു എതിർക്കുകയാണ്. എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട ദുരന്ത സംഭവങ്ങളെപോലും രാഷ്ട്രീയവത്​കരിക്കുമായാണെന്നും റിയാസ് പറഞ്ഞു.

Tags:    
News Summary - pa muhammed riyas against BJP and Congress leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.