പാലക്കാട്: ഖാരിഫ് വിളകളുടെ സംഭരണത്തിന് സർക്കാർ വിജ്ഞാപനം പുറെപ്പടുവിക്കാത്തതിനാൽ സംസ്ഥാനത്ത് ഈ സീസണിലെ നെല്ല് സംഭരണനടപടികൾ വൈകുന്നു.
ഇതുകാരണം ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ആഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 15 വരെയാണ് അപേക്ഷസമയം. അപേക്ഷയുടെ പ്രിൻറ് കോപ്പിയും അനുബന്ധരേഖകളും സഹിതം ബന്ധപ്പെട്ട കൃഷിഭവനുകളിൽ സമർപ്പിക്കുകയാണ് പതിവ്.
കൃഷി ഉദ്യോഗസ്ഥര്‍ വയല്‍ പരിശോധിച്ച് ശിപാര്‍ശ ചെയ്യേണ്ട അപേക്ഷകള്‍ പാഡി ഓഫിസിലേക്ക് അയക്കും.
ഇവിടെ കൊയ്ത്ത് തീയതിക്കകം മറ്റു പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കി സംഭരണം തുടങ്ങുകയാണ് പതിവ്. എന്നാൽ ഈ പ്രാവശ്യം കോവിഡ് ഭീഷണിയുള്ളതിനാൽ നിലവിലെ രീതിയിൽ മാറ്റം വരുത്തുമോയെന്ന് വ്യക്തമാക്കിയിട്ടല്ല.
കോവിഡ് വ്യാപന സാഹചര്യമുള്ളതിനാൽ തിരക്ക് ഒഴിവാക്കാൻ സാവകാശം വേണമെന്നാണ് കർഷകരുടെ ആവശ്യം. കേന്ദ്രസർക്കാർ ഖാരിഫ് വിളകളുടെ സംഭരണം രാജ്യത്ത് ഒക്ടോബർ ഒന്ന്് മുതലാണ് ആരംഭിക്കുന്നത്. എന്നാൽ ജില്ലയിൽ സെപ്റ്റംബറിൽ കൊയ്ത്ത് ആരംഭിക്കും. നെല്ല് സംഭരിക്കാൻ പിന്നെയും ദിവസങ്ങൾ വേണ്ടിവരുന്നത് കർഷകരെ ഏറെ ദുരിതത്തിലാക്കും.
അതിനാൽ ജില്ലയിൽ സംഭരണം നേരത്തെയാക്കാൻ നടപടി വേണമെന്ന് കർഷകർ അഭ്യർഥിക്കാറുണ്ടെങ്കിലും അവ പരിഗണിക്കുന്നില്ലെന്ന്് ആരോപണമുണ്ട്. ഈ മേഖലയിൽ സർക്കാറും സപ്ലൈകോയും ഉണർന്ന് പ്രവർത്തിക്കാത്തതിനാൽ ഒക്ടോബർ ഒന്ന് മുതൽ സംഭരണം ആരംഭിക്കാൻ കഴിയാറില്ലെന്നാണ് മുൻവർഷത്തെ അനുഭവം.
കഴിഞ്ഞ വർഷം ആഗസ്റ്റ് 14നാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ഒക്ടോബർ പകുതിയോടെയാണ് സംഭരണം തുടങ്ങിയതും. 2019-20ൽ 1.53 ലക്ഷം ഹെക്ടറിലായി 2.24 ലക്ഷം അപേക്ഷകരിൽ നിന്ന് 7.09 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംസ്ഥാനത്ത് സപ്ലൈകോ സംഭരിച്ചത്. താങ്ങുവിലയിൽ പ്രഖ്യാപിച്ച വർധന നടപ്പാക്കിയാൽ കിലോ നെല്ലിന് 27.48 രൂപ കർഷകന് ഈ സീസൺ മുതൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.