പദ്മശ്രീ ലഭിച്ചത് ശ്രീപദ്മനാഭന്റെ അനുഗ്രഹം -അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി

തിരുവനന്തപുരം: പദ്മശ്രീ ലഭിച്ചത് ശ്രീപദ്മനാഭസ്വാമിയുടെ അനുഗ്രഹമാണെന്ന് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി. ‘തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ പദ്മശ്രീയെത്തുന്നത് ആദ്യമാണ്. അതിരറ്റ സന്തോഷമുണ്ട്. ശ്രീപദ്മനാഭന്റെ തൃപ്പാദങ്ങളില്‍ അംഗീകാരം സമര്‍പ്പിക്കുന്നു’ -അവര്‍ പറഞ്ഞു.

2024ലെ പത്മ പുരസ്കാരങ്ങൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. അശ്വതി തിരുനാള്‍ അടക്കം ആറ് മലയാളികൾ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. കാസർ​േകാട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, മുനി നാരായണ പ്രസാദ്, പി. ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം) എന്നിവരാണ് പത്മശ്രീ ലഭിച്ച മറ്റു മലയാളികൾ. മൊത്തം 110 പേർക്കാണ് പത്മശ്രീ പുരസ്കാരം.

മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെലുഗ് നടൻ ചിരഞ്ജീവി, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, ബിന്ദേശ്വർ പഥക് (മരണാനന്തരം), നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മ വിഭൂഷൺ ലഭിച്ചു. ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാൽ, ഗായിക ഉഷ ഉതുപ്പ്, മിഥുൻ ചക്രവർത്തി, നടൻ വിജയകാന്ത് (മരണാനന്തരം), വ്യവസായി സീതാറാം ജിൻഡാൽ തുടങ്ങി 17 പേർക്ക് പത്മഭൂഷണും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Padma Shri received by the blessings of Shri Padmanabhan -Aswathi Thirunal Gouri lakshmi Bai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.