പുന:പരിശോധന ഹരജി നൽകുന്ന കാര്യത്തിൽ തീരുമാനം ഉടൻ​- എ.പദ്​മകുമാർ

തിരുവനന്തപുരം: ശബരിമലയിൽ സ്​ത്രീകൾക്ക്​ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധന ഹര ജി നൽകുന്ന കാര്യത്തിൽ ഉടൻ​ തീരുമാനമെടുക്കുമെന്ന്​ ദേവസ്വം​ ബോർഡ്​ പ്രസിഡൻറ്​ എ.പദ്​മകുമാർ. ശബരിമലയിലെ പുതിയ സാഹചര്യം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ്​ പ്രസിഡൻറ​ും അംഗങ്ങളും മുഖ്യമന്ത്രിയുമായി കൂടികാഴ്​ച നടത്തി.

ഏത്​ ഘട്ടത്തെയും നേരിടാൻ സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുമെന്ന്​ ദേവസ്വം ബോർഡ്​ അറിയിച്ചു. കുടിവെള്ളം, ടോയ്​ലെറ്റ്​ സൗകര്യങ്ങൾ കൂടുതലായി ഏർപ്പെടുത്താൻ ശ്രമിക്കും. നിലയ്​ക്കലിൽ 100 ഹെക്​ടർ സ്ഥലം കൂടി അനുവദിക്കാൻ ശ്രമിക്കുമെന്ന്​ മുഖ്യന്ത്രി പറഞ്ഞതായി ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ അറിയിച്ചു. ശബരിമലയിൽ കൂടുതൽ സ്​ത്രീകൾ വരുമെന്ന്​ പ്രതീക്ഷിക്കുന്നില്ല. വൈരുദ്ധ്യാത്​മക ഭൗതികവാദം ക്ഷേത്രങ്ങളിൽ നടപ്പിലാക്കുന്നത്​ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അമിതമായി സ്ത്രീകള്‍ ശബരിമല അയ്യപ്പസന്നിധാനത്ത് എത്തുമെന്ന് കരുതുന്നില്ല. ശബരിമലയിലെത്തുന്നവര്‍ ടൂറിസ്റ്റുകളല്ല. മറിച്ച് അയ്യപ്പനില്‍ വിശ്വാസമുള്ളവരും ആചാരാനുഷ്ടാനങ്ങള്‍ പാലിക്കുന്നവരുമാണെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാ‍ഴ്ചയില്‍, ശബരിമല,പമ്പ,ബെയ്സ് പോയിന്‍റായ നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഭക്തര്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച്
ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

നിലവിലെ സാഹചര്യത്തിലുള്ള എല്ലാ സൗകര്യങ്ങളും സ്ത്രീഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ് ഒരുക്കിക്കൊടുക്കുമെന്നും പ്രസിഡന്‍റ് എ.പത്മകുമാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളും സാഹചര്യവും മലകയറ്റത്തിലെ ബുദ്ധിമുട്ടുകളും സംവിധാനങ്ങളും അറിയാവുന്നവരാകും അയ്യപ്പദര്‍ശനത്തിനായി എത്തിച്ചേരുക. അങ്ങനെ വരുന്നവര്‍ക്കെല്ലാം നിലവിലെ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ചര്‍ച്ചയില്‍ വ്യക്തമാക്കി. വലിയതോതില്‍ സ്ത്രീകള്‍ ഇപ്പോള്‍ ശബരിമലയില്‍ എത്തില്ലെന്നാണ് സര്‍ക്കാരും കരുതുന്നതെന്നും എന്നാലും വരുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കികൊടുക്കണമെന്നും മുഖ്യമന്ത്രി ബോര്‍ഡ് അധികാരികളോട് നിര്‍ദ്ദേശിച്ചു.

കുടിവെള്ളം,വിരിഷെഡുകള്‍,ടോയിലറ്റ് സംവിധാനങ്ങള്‍ തുടങ്ങിയ ഇപ്പോള്‍ തന്നെ ഒരുക്കിയിട്ടുണ്ട്. അത് സ്ത്രീകള്‍ക്കും കൂടി പ്രയോജനപ്പെടുത്താനാകും. ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ദേവസ്വം ബോര്‍ഡിന് കൂടുതലായി ഭൂമി ഇല്ല. ആയതിനാല്‍ സ്ത്രീ ഭക്തരുടെ വരവ് കൂടെ കണക്കിലെടുത്ത് ശബരിമലയില്‍ 100 ഏക്കറും നിലക്കലില്‍ 100 ഹെക്ടറും ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡിന്‍റെ ആവശ്യത്തിന്‍മേല്‍ പരിശോധന നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും എ. പത്മകുമാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ അത് പാലിച്ചേ ദര്‍ശനത്തിനായി എത്തുകയുള്ളൂ.വിധിയുടെ ആവേശത്തില്‍ വരുന്ന സ്ത്രീകള്‍ മാത്രമായിരിക്കും ദര്‍ശനത്തിനായി വരുന്നതെന്നും പ്രസിഡന്‍റ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വിധി നടപ്പാക്കുന്ന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഒക്ടോബര്‍ 3 ന് ചേരുന്ന ബോര്‍ഡ് യോഗം അന്തിമ തീരുമാനമെടുക്കും.അതിനുശേഷം മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രി കടകംപള്ളി
സുരേന്ദ്രനുമായി ചര്‍ച്ച നടത്തുമെന്നും എ.പത്മകുമാര്‍ പറഞ്ഞു.

തന്‍റെ വീട്ടില്‍ നിന്ന് സ്ത്രീകളെ ഇപ്പോള്‍ ശബരിമലയിലേക്ക് അയയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു.ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍,കെ.പി.ശങ്കരദാസ്,ദേവസ്വം കമ്മീഷണര്‍ എന്‍.വാസു എന്നിവര്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംബന്ധിച്ചു.ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരിക്കുന്ന ഉന്നതതല യോഗം നാളെ മുഖ്യമന്ത്രിയുടെ കോണ്‍ഫെറന്‍സ് ഹാളില്‍ നടക്കും.

Tags:    
News Summary - A Padmakumar on sabrimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.