നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം

ശ്രീനഗർ: നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാക് വെടിവെപ്പ്. രജൗരി ജില്ലയിലെ  നൗഷേറ സെക്ടറിലെ നാല് ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ ഞായറാഴ്ച പുലർച്ചെ അ‍ഞ്ചോടെയായിരുന്നു ആക്രമണം. ഇന്ത്യൻ സൈനികർക്ക് പരുക്കില്ല. ഒാട്ടോമാറ്റിക് മോർട്ടാറുകളുപയോഗിച്ചായിരുന്നു ആക്രമണം. പ്രകോപനത്തിന് ഇന്ത്യ തക്ക മറുപടി നൽകിയതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ ആക്രമണം നടത്തുന്നത് വർധിച്ചിരുന്നു. തുടർന്ന് അതിർത്തിയിൽ കൂടുതൽ ബി.എസ്.എഫിനെ വിന്യസിച്ചിരുന്നു.  നിയന്ത്രണരേഖയുടെ സമീപപ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്.

 

 

 

 

Tags:    
News Summary - Pakistan at it again, violates ceasefire in Jammu and Kashmir's Naushera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.