കോട്ടയം: എൽ.ഡി.എഫിനെ പിന്തുണക്കുമെന്ന സൂചനകളോടെയുള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി െവള്ളാപ്പള്ളി നടേശെൻറ പ്രസ്താവനയിൽ ചർച്ച കനക്കുന്നു. സി.പി.എം സംസ്ഥ ാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവന സ്വാഗതം ചെയ്തേപ്പാൾ, കരുതലോട െയാണ് യു.ഡി.എഫിെൻറയും ബി.ജെ.പിയുടെയും പ്രതികരണം.
കെ.എം. മാണിയുമായുള്ള വ്യക്തി ബന്ധത്തിൽ മുൻ തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസിനൊപ്പമായിരുന്നു വെള്ളാപ്പള്ളി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് എൻ.ഡി.എയുടെ ഭാഗമായിരുന്നിട്ടും പാലായിൽ കെ.എം. മാണിക്കായിരുന്നു വെള്ളാപ്പള്ളിയുടെ പിന്തുണ. ബാർ കോഴ വിവാദം അടക്കം നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പിൽ മാണിക്ക് ഇത് ഗുണം ചെയ്തു.
പാലായിലെ എസ്.എൻ.ഡി.പി അണികൾക്കിടയിൽ ഇടത് അനുകൂല തരംഗമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ക്രിസ്ത്യൻ, നായർ വിഭാഗങ്ങൾക്ക് ഏറെ ശക്തിയുള്ള മണ്ഡലത്തിൽ വെള്ളാപ്പള്ളിയുടെ പ്രസ്താവന തിരിച്ചടിയാകുമോയെന്ന ആശങ്ക എൽ.ഡി.എഫിനുണ്ട്. യു.ഡി.എഫും രഹസ്യമായി ഈ പ്രതീക്ഷ പങ്കിടുന്നു. എൻ.എസ്.എസ് നേതൃത്വം ഇത് ഏങ്ങനെയെടുക്കുമെന്നതും പ്രധാന ചർച്ചയാണ്. മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂനിയൻ നേതൃത്വം നിലവിൽ യു.ഡി.എഫ് അനുകൂല നിലപാടിലാണ്.
പാലായിൽ എസ്.എൻ.ഡി.പിക്ക് ഏെറ വോട്ട് ഉള്ളതിനാൽ വെള്ളാപ്പള്ളിയുെട നിലപാട് എൽ.ഡി.എഫിന് ആവേശമായിട്ടുണ്ട്. വെള്ളാപ്പള്ളി ഏതു സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. വെള്ളാപ്പള്ളിയുടെ പ്രസ്താവന, മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയെങ്കിലും പി.ജെ. ജോസഫും പ്രതികരിച്ചില്ല.
ബി.ജെ.പി നേതാക്കളും മൗനത്തിലാണ്. വെള്ളാപ്പള്ളിയുടെ പിന്തുണ ഇരട്ടി ഊർജമായെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പന് പറഞ്ഞു. ജനകീയ മുഖത്തിെൻറ അർഥം അറിയില്ലെന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.