പാലക്കാട്ടെ ഇരട്ട കൊലപാതകം: ആർ.എസ്.എസ്-എസ്.ഡി.പി​.ഐ ലക്ഷ്യം രാഷ്ട്രീയനേട്ടമുണ്ടാക്കൽ -കോടിയേരി

തിരുവനന്തപുരം: പാലക്കാട്ടെ ഇരട്ട കൊലപാതകത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ആർ.എസ്.എസിന്റേയും എസ്.ഡി.പി.ഐയുടേയും ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മതസൗഹാർദം തകർക്കാനുള്ള ഗൂഢാലോചനയാണിത്.

ഭൂരിപക്ഷ-ന്യൂനപക്ഷം വർഗീയതകൾ ഉയർത്തിക്കാട്ടി പരസ്‌പരം വളരാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. വിവിധ മതവിശ്വാസികളിൽ ഭീതിപരത്തി രക്ഷകന്മാർ ഞങ്ങളാണ്‌ എന്ന്‌ വരുത്താൻ ശ്രമിക്കുകയാണ്‌. യഥാർത്ഥ മതവിശ്വാസികൾ വർഗീയ തീവ്രവാദ നിലപാടുകൾക്കെതിരെ നിലപാട്‌ സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും വർഗീയതക്ക് എതിരാണ്.ആർ.എസ്‌.എസിന്റെ നേൃത്വത്തിലുള്ള കേന്ദ്ര ഭരണം ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്‌. ഇത്‌ മുതലെടുക്കാനാണ്‌ എസ്‌ഡിപിഐ ശ്രമിക്കുന്നത്‌. എന്നാൽ ഇത്‌ ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

കൊലപാതകങ്ങൾക്കുശേഷം ആർഎസ്‌എസും എസ്‌ഡിപിഐയും സർക്കാരിനും പൊലീസിനുമെതിരായാണ്‌ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്‌. മുമ്പ്‌ ആലപ്പുഴയിലും പാലക്കാടും യുഡിഎഫ്‌ ഭരണകാലത്താണ്‌ വർഗീയ കലാപങ്ങൾ നടന്നത്‌. ഇപ്പോൾ അത്തരമൊരു നിലയിലേക്ക്‌ നീങ്ങാത്തത്‌ എൽ.ഡി.എഫ്‌ സർക്കാർ ഭരിക്കുന്നതുകൊണ്ടാണ്‌.

ഈ വിഷയത്തിൽ യുഡിഎഫ്‌ സ്വീകരിച്ച നിലപാട്‌ അത്‌ഭുതകരമാണ്‌. രണ്ട്‌ കൊലപാതകങ്ങളെയും അവർ അപലപിച്ചില്ലെന്ന് കോടിയേരി ആരോപിച്ചു. കൊലപാതകങ്ങളെ തള്ളിപ്പറയാനോ അവരുടെ നിലപാട്‌ തുറന്നുകാണിക്കാനോ തയ്യാറായിട്ടില്ല. സങ്കുചിതമായ രാഷ്‌ട്രീയ നിലപാട്‌ നമ്മുടെ നാടിന്‌ അനുകൂലമല്ലെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - Palakkad double murder: RSS-SDPI aims for political gain - Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.