തിരുവനന്തപുരം: പാലക്കാട്, മഞ്ചേരി മെഡിക്കൽ കോളജുകൾ അടുത്ത അധ്യയനവര്‍ഷം എം.ബി.ബി.എസ് പ്രവേശനം നടത്തരുതെന്ന് മെഡിക്കല്‍ കൗണ്‍സില്‍. കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ അധ്യാപകരുടെയും െറസിഡൻറ് ഡോക്ടര്‍മാരുടെയും കുറവ് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പ്രവേശനം തടഞ്ഞത്. ഇതോടെ രണ്ട് കോളജുകളിലുമായി 200 സീറ്റുകളിലെ പ്രവേശനം പ്രതിസന്ധിയിലായി. അതേസമയം മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ ഒരുമാസത്തിനകം പരിഹരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറപ്പുനൽകുന്നതോടെ പ്രവേശനത്തിന് തടസ്സമുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളജില്‍ അധ്യാപകരുടെ 40 ശതമാനവും െറസിഡൻറ് ഡോക്ടര്‍മാരുടെ 52 ശതമാനവും കുറവുണ്ടെന്ന് കൗണ്‍സില്‍ കണ്ടെത്തി.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയത്. പല വകുപ്പുകളിലും ആവശ്യമായ ഉപകരണങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.