കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസിൽ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിെൻറ പങ്ക് അന്വേഷി ക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി കാത്തിരിക്കുകയാണെന്ന് വിജിലൻസ് വീണ്ടും ഹൈകോടതിയിൽ. നോട്ട് നിരോധന കാലത്ത് അഴിമതി പണം വെളുപ്പിക്കാൻ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് മുസ്‌ലിം ലീഗ് ദിനപത്രത്തിെൻറ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു നല്‍കിയ ഹരജിയിലാണ് വിശദീകരണം.
ചന്ദ്രികയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹരജിക്കാരൻ നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാല്‍ ഇക്കാര്യം അന്വേഷിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു.
പാലാരിവട്ടം മേല്‍പാലം നിര്‍മാണമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജുമായി ചേര്‍ന്ന് നടത്തിയ അഴിമതികളിലൂടെ ലഭിച്ച പണമാണ് പത്രത്തിെൻറ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്നാണ് ഹരജിക്കാരെൻറ വാദം. പാലാരിവട്ടം കേസില്‍ വിശദവും സമഗ്രവുമായ അന്വേഷണം നടക്കുന്നതായി വിശദീകരണത്തിൽ പറയുന്നു. അനുമതി ലഭിച്ചാലുടന്‍ മുന്‍മന്ത്രി കൈക്കൂലി വാങ്ങിയോ എന്ന് അന്വേഷിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.