കൊച്ചി: പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ് കള്ളപ്പണം ഉപയോഗിച്ച് മകെൻറ പേരിൽ സ്ഥലം വാങ്ങിയതാ യി സമ്മതിച്ചിട്ടുണ്ടെന്ന് ഹൈകോടതിയിൽ വിജിലൻസിെൻറ സത്യവാങ്മൂലം. പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിക്കേസ ിൽ മുൻമന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിെൻറ പങ്ക് അന്വേഷിച്ചുവരുകയാണ്. സത്യം പുറത്തുകൊണ്ടുവരാൻ മതിയായ സമയം വേ ണം. കേസിലെ നാലാംപ്രതി ടി.ഒ. സൂരജ് നൽകിയ ജാമ്യഹരജിക്കെതിരെ സമർപ്പിച്ച വിശദീകരണത്തിലാണ് ഈ പരാമർശങ്ങളുള്ളത്.
പാലാരിവട്ടം മേൽപാലം നിർമാണക്കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയശേഷം 3.30 കോടി രൂപ ചെലവിട്ട് ഇടപ്പള്ളി സൗത്ത് വില്ലേജിൽ 16.5 സെൻറ് സ്ഥലവും റെസിഡൻഷ്യൽ കോംപ്ലക്സും വാങ്ങിയെന്നാണ് വിജിലൻസ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. 2014 ജൂലൈ 22നാണ് ആർ.ഡി.എസ് കമ്പനിക്ക് അഡ്വാൻസ് നൽകിയത്. 2014 ഒക്ടോബർ ഒന്നിനാണ് മകൻ റിസ്വാൻ സൂരജിെൻറ പേരിൽ ഭൂമി വാങ്ങിയത്. 1.04 കോടി രൂപയാണ് ആധാരത്തിൽ കാണിച്ചിരിക്കുന്നതെങ്കിലും 3.30 കോടിക്കാണ് വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മകനെ ബിനാമിയാക്കി താനാണ് വാങ്ങിയതെന്നും ഇതിൽ രണ്ടുകോടി കള്ളപ്പണമാണെന്നും ചോദ്യംചെയ്യലിൽ സൂരജ് സമ്മതിച്ചതായാണ് വിജിലൻസ് ഡിവൈ.എസ്.പി ആർ. അശോക്കുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. നിർമാണക്കമ്പനിക്ക് മുൻകൂർ പണം നൽകിയതിൽ മുൻമന്ത്രിക്കുള്ള പങ്കും ഗൂഢലക്ഷ്യവും സൂരജ് വെളിപ്പെടുത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ അനുമതിയോടെ സെപ്റ്റംബർ 25ന് സൂരജിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തലുണ്ടായത്.
മൊബിലൈസേഷൻ അഡ്വാൻസായി 8.25 കോടി രൂപ ഏഴുശതമാനം പലിശക്ക് നൽകാൻ സൂരജ് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. സെക്രട്ടേറിയറ്റിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ഫയൽ നീക്കുകയോ കുറിപ്പെഴുതുകയോ ചെയ്തിട്ടില്ല. അഴിമതിയിൽ സൂരജിനുള്ള പങ്ക് സംശയാതീതമാണ്. 2012 മുതൽ 2014 വരെ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ സൂരജ് വരവിൽകവിഞ്ഞ് സ്വത്ത് സമ്പാദിച്ചിട്ടുള്ളതായും വിശദീകരണത്തിൽ പറയുന്നു.
സൂരജും ആർ.ഡി.എസ് കമ്പനി മാനേജിങ് ഡയറക്ടർ സുമിത് ഗോയൽ, എം.ടി. തങ്കച്ചൻ, ബെന്നി പോൾ എന്നിവരും നൽകിയ ജാമ്യഹരജിയിൽ ചൊവ്വാഴ്ചയും വാദം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.