പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടിൽ വിജിലൻസ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ നിർണായക നീക്കവുമായി വിജിലൻസ്. ഇന്ന് രാവിലെ വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്‍റെ ആലുവയിലെ വീട്ടിലെത്തി. 10 അംഗ വിജിലന്‍സ് സംഘമാണ് എത്തിയത്.

ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ അ​റ​സ്റ്റ് ചെ​യ്യാ​നാ​ണ് സം​ഘ​മെ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. വി​ജി​ല​ൻ​സ് ഡി​.വൈ​.എ​സ്.പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തം​ഗ സം​ഘ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. പൊ​ലീ​സും എ​ത്തി​യി​ട്ടു​ണ്ട്. വീ​ട്ടി​ൽ ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ഭാ​ര്യ മാ​ത്ര​മാ​ണു​ള്ള​ത് എന്നാണ് സൂചന. ഇ​ബ്രാ​ഹിം​കു​ഞ്ഞ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണെ​ന്ന് ഭാ​ര്യ അ​റി​യി​ച്ചു.

ഇതിന് മുന്‍പ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കേസില്‍ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റിലായിരുന്നു. സ്ത്രീകള്‍ മാത്രമേ വീട്ടിലുള്ളൂ എന്നതിനാല്‍ വനിതാ പൊലീസ് എത്തിയ ശേഷമാണ് വിജിലന്‍സ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.