കൊച്ചി: പാലാരിവട്ടം മേൽപാലത്തിെൻറ ബലക്ഷയത്തിലേക്ക് നയിച്ചത് രൂപരേഖ തയാറാക്കിയത് മുതലുള്ള പാളിച്ചകൾ. തുടർന്ന് നിർമാണത്തിലും മേൽനോട്ടത്തിലും വരെ വൻ ക്രമക്കേടാണ് നടന്നതെന്നാണ് വിലയിരുത്തൽ. അതിനാൽ വെറും അറ്റകുറ്റപ്പണിയല്ല ഇവിടെ നടക്കുന്നത്. പാലാരിവട്ടം മേൽപാലം പുനഃസ്ഥാപിക്കേണ്ട സാഹചര്യമാണ് ആവശ്യമായി വന്നിരിക്കുന്നത്. എന്നാൽ, ഇത് പൊളിച്ച് പണിയേണ്ടതില്ലെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. രൂപരേഖ പരിശോധിക്കാൻ അന്ന് ഏൽപ്പിക്കപ്പെട്ട കിറ്റ്കോ അവരുടെ ജോലി വേണ്ടവിധം ചെയ്തില്ല. തുടർന്ന് ഓരോ ഘട്ടത്തിലും പ്രശ്നങ്ങൾ തുടർന്നു. പണം മാത്രം ലക്ഷ്യംവെച്ച് യാതൊരു വൈദഗ്ധ്യവും ഉപയോഗപ്പെടുത്താതെ തുടർ നടപടിക്ക് വിടുകയാണ് കിറ്റ്കോ ചെയ്തത്. എസ്റ്റിമേറ്റിലും ഡി.പി.ആറിലും നിർമാണത്തിലും മേൽനോട്ടത്തിലും നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ നടന്നു. നിർമാണത്തിന് മതിയായ സിമെൻറാ കമ്പിയോ ഉപയോഗിച്ചില്ല.
വകുപ്പ് തലത്തിലും മദ്രാസ് ഐ.ഐ.ടിയുടെ േനതൃത്വത്തിലും നടത്തിയ അന്വേഷണത്തിൽ ഇതെല്ലാം വ്യക്തമായിട്ടുണ്ട്. കോൺക്രീറ്റിെൻറ ഗുണമേന്മയില്ലായ്മയും കൂടിയായപ്പോൾ മേൽത്തട്ടിന് പ്രശ്നങ്ങളുണ്ടായി. സാങ്കേതിക പിഴവാണ് പാലത്തിെൻറ ടാറിങ് ഇളകിപ്പോകുന്നതിനും തൂണുകളില്‍ വിള്ളല്‍ ഉണ്ടാകുന്നതിനും കാരണമായതെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
പാലത്തിെൻറ നിർമാണത്തിലും മേല്‍നോട്ടത്തിലും ക്രമക്കേട് സംഭവിച്ചിട്ടുണ്ട്. അതിനാലാണ് നിർമാണം കഴിഞ്ഞ് രണ്ടര വര്‍ഷത്തിനുശേഷം ബലക്ഷയമുണ്ടായത്. നിർമാണത്തില്‍ ക്രമക്കേടുകള്‍ വരുത്തിയവർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജി.സുധാകരൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മേൽപാലം: രാഷ്ട്രീയ അന്വേഷണമല്ല; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി –മന്ത്രി
കൊച്ചി: പാലാരിവട്ടം മേൽപാലം നാടിന് സമർപ്പിച്ച് മാസങ്ങൾക്കകം ബലക്ഷയമുണ്ടായതുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ജി. സുധാകരൻ. പാലാരിവട്ടം മേൽപാലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലൻസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. എന്നാൽ, രാഷ്ട്രീയാന്വേഷണമല്ല ഇതിൽ നടക്കുന്നത്. പ്രശ്നങ്ങൾ എവിടെയൊക്കെയാണ് മനസ്സിലായിട്ടുണ്ട്.
വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തുന്ന കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാണ്. സാങ്കേതികവും നിർമാണപരവുമായ കുഴപ്പങ്ങളുണ്ടായിട്ടുണ്ട്. ഇതിന് ഉത്തരവാദികളാരൊക്കെയാണെന്ന് കണ്ടുപിടിക്കും. കുറേ ആളുകളുണ്ടാകുമെന്നാണ് കരുതുന്നത്. ഉത്തരവാദിത്തം നിറവേേറ്റണ്ടവർ അത് ചെയ്തില്ലെന്ന് വ്യക്തമാണ്. പാലാരിവട്ടം മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട എല്ലാ എൻജിനീയർമാരും സംഭവത്തിൽ ഉത്തരവാദികളാണ്. കിറ്റ്കോ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എന്നിവരും കുറ്റക്കാരാണ്. അന്വേഷിച്ച് എത്രയുംവേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.