'പാലത്തായി: മാതാവിന്‍റെ ഹരജി തള്ളിയത് സർക്കാർ-ബി.ജെ.പി ഒത്തുകളി'

കോഴിക്കോട്: പാലത്തായിയിൽ ബി.ജെ.പി.നേതാവായ പത്മരാജൻ ക്രൂര പീഡനത്തിനിരയാക്കിയ നാലാം ക്ലാസുകാരിയുടെ മാതാവ് പ്രതിയുടെ ജാമ്യം റദ്ദാക്കാൻ സമർപ്പിച്ച ഹരജി ഹൈകോടതി തള്ളിയത് സർക്കാർ -ബി.ജെ.പി ഒത്തുകളി മൂലമാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ്.

ഹൈകോടതിയിൽ പ്രോസിക്യൂഷൻ പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതിനെതിരായാണ് വാദിച്ചത്. കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന മെഡിക്കൽ റിപ്പോർട്ടും കുട്ടിയുടെ അടുത്ത സുഹൃത്തിന്‍റെ സാക്ഷിമൊഴിയും പൂഴ്ത്തി വെക്കപ്പെട്ടു. കുട്ടിക്കെതിരെ അപവാദ പ്രചരണം നടത്തിയ ഐ.ജി.ശ്രീജിത്തിനെ മാറ്റാതെ കേസന്വേഷണം തുടർന്നതും സംഘ് പരിവാർ താൽപര്യം സംരക്ഷിക്കാനാന്നെന്ന് വ്യക്തമായെന്നും അവർ പറഞ്ഞു.

ഇടത് സർക്കാർ-ബി.ജെ.പിയുമായി നടത്തുന്ന ഒത്തുകളി ജനങ്ങൾ തിരിച്ചറിയുമെന്നും നീതിക്ക് വേണ്ടി കുടുംബം നടത്തുന്ന പോരാട്ടത്തിന് കൂടെ നിൽക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.