തൃശൂർ: പാലത്തായി പീഡന കേസിൽ നിസാര വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ച ക്രൈംബ്രാഞ്ച് നടപടിയെ രൂക്ഷമായി വിമർശിച്ച് യുവ എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. ബി.ജെ.പി നേതാവ് കുനിയിൽ പദ്മരാജനാണ് കേസിലെ പ്രതിയെന്ന് കുറ്റപത്രത്തിൽ ഉണ്ടാകുമായിരിക്കും എന്ന് സംശയം പ്രകടിപ്പിച്ചുകൊണ്ടാണ് ദീപയുടെ പോസ്റ്റ്.
ഫേസ്ബുക്ക് കുറിപ്പിലാണ് ദീപ നിശാന്ത് ക്രൈംബ്രാഞ്ച് നടപടിയെ വിമർശിച്ചത്. ബി.ജെ.പി നേതാവും അധ്യാപകനുമായ പദ്മരാജനെതിരെ പോക്സോ വകുപ്പുകൾ ചുമത്താതെ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ദീപ നിശാന്തിെൻറ േഫസ്ബുക്ക് പോസ്റ്റ്
പോക്സോ വകുപ്പുകൾ ഇല്ലാതെ പാലത്തായി കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടത്രേ!
അധ്യാപകൻ പെൺകുട്ടിയെ മർദിച്ചതായി കുറ്റപത്രത്തിലുണ്ടത്രേ!
ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 82 പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചതത്രേ!
5 കുട്ടികളെയും അധ്യാപകൻ മർദിച്ചതായി കുറ്റപത്രത്തിലുണ്ടത്രേ!
കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചോ എന്നറിയാൻ കൂടുതൽ പരിശോധന വേണമത്രേ!
കുട്ടിയുടെ മൊഴിയിൽ വൈരുധ്യം ഉണ്ടത്രേ!!!!!
കുട്ടിയെ കൂടുതൽ കൗൺസിലിങ്ങിന് വിധേയമാക്കിയ ശേഷം മൊഴിയെടുക്കണമത്രേ!
കൊവിഡ് സാഹചര്യത്തിൽ ഫോറൻസിക് പരിശോധന ഫലം ഇതു വരെ ലഭ്യമായിട്ടില്ലത്രേ!
ഈ പരിശോധനകൾ പൂർത്തിയായ ശേഷം അനുബന്ധ കുറ്റപത്രം സമർപ്പിക്കുമത്രേ!
തലശ്ശേരി പ്രത്യേക പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചതത്രേ!
പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിച്ചതത്രേ!
ബിജെപി നേതാവ് കുനിയിൽ പദ്മരാജനാണ് കേസിലെ പ്രതിയെന്ന് കുറ്റപത്രത്തിൽ ഉണ്ടാകുമായിരിക്കും.
എന്നാലും ആ വകുപ്പ് !!
‘‘ഉണങ്ങട്ടേ കൺകൾ ! കണ്ണീർ നിറഞ്ഞാലുൾവലിക്കുക!’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.