ഫലസ്തീൻ എംബസി കൈമാറിയ കഫിയ ലോക കേരളസഭ സമ്മേളന വേദിയിൽ റജീൻ പുക്കുത്ത്​ മുഖ്യമന്ത്രി പിണറായി വിജയന്​ കൈമാറുന്നു

ഫലസ്തീൻ കഫിയ മുഖ്യമന്ത്രിക്ക്​ കൈമാറി

തിരുവനന്തപുരം: ഫലസ്തീൻ എംബസി കൈമാറിയ കഫിയ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സഭാംഗം റജീൻ പുക്കുത്ത് ആണ് കഫിയ കൈമാറിയത്. ഫലസ്തീൻ പതാക സ്പീക്കർ എ.എൻ. ഷംസീർ ഏറ്റുവാങ്ങി.

നേരത്തെ, ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ച്​ ലോക കേരളസഭ സമ്മേളനം പത്ത്​ പ്രമേയങ്ങളാണ്​ പാസാക്കിയത്. 36,000ത്തോളം മനുഷ്യരെ കൂട്ടക്കുരുതി നടത്തിക്കഴിഞ്ഞ യുദ്ധത്തിൽ നിന്ന് ഇസ്രയേൽ പിൻമാറണമെന്ന് പ്രമേയം അവതരിപ്പിച്ചു സഭാംഗം റജീൻ പുക്കുത്ത് പറഞ്ഞു.

പ്രവാസികളുടെ തൊഴിൽ സുരക്ഷക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കാൻ കേന്ദ്രഗവൺമെൻറ് തയാറാകണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഇ.കെ. സലാം ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ റിക്രൂട്ട്മെൻ്റ് ഏജൻസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന പ്രമേയം സജേഷ് അവതരിപ്പിച്ചു.

നിയമ സഹായത്തിനായി വിദേശ രാജ്യങ്ങളിൽ ലീഗൽ അറ്റാഷെമാരെ നിയമിക്കണമെന്ന് ഖത്തറിൽ നിന്നുള്ള പ്രതിനിധി സുനിൽ കുമാർ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മാതൃകാപരമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി കേന്ദ്ര ഗവൺമെൻറ് നൽകണമെന്ന പ്രമേയം ആർ.പി. മുരളി സഭക്ക് മുന്നിൽ അവതരിപ്പിച്ചു.
പ്രവാസ സമൂഹവുമായുള്ള സാംസ്കാരിക വിനിമയത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് അബ്ദുൽ റഊഫ് പറഞ്ഞു.
പാസ്പോർട്ട് ഹാജരാക്കുന്ന വ്യക്തികൾക്ക് നേരിട്ടു നൽകുന്നതിനാവശ്യമായ നടപടികൾ കേന്ദ്രഗവൺമെൻറ് സ്വീകരിക്കണമെന്ന പ്രമേയം ഇ.ടി. ടൈസൺ മാസ്റ്റർ അവതരിപ്പിച്ചു.

Tags:    
News Summary - Palestine keffiyeh handed over to the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.