തൊടുപുഴ: മൂന്നാർ പള്ളിവാസലിൽ പ്രകൃതിദുരന്ത സാധ്യത നിലനിൽക്കുെന്നന്നും നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നത് പ്രശ്നമാകാനിടയുണ്ടെന്നും അഭിഭാഷക കമീഷൻ റിപ്പോർട്ട്. കിഴുക്കാന്തൂക്കായ മലഞ്ചെരുവിൽ പലയിടത്തും ദുർബല ഭൂഘടനയാണുള്ളത്.
റോഡു പണിത് വിനോദസഞ്ചാര സേങ്കതങ്ങളിൽ വ്യാപകമായി നടക്കുന്ന നിർമിതികൾ അശാസ്ത്രീയണ്. മണ്ണിടിച്ചും മറ്റും നടക്കുന്ന നിർമാണം നിർദിഷ്ട പള്ളിവാസൽ വിപുലീകരണ ജലവൈദ്യുതി പദ്ധതിയുടെ സുരക്ഷയെ ബാധിക്കും.
നിർമാണത്തിന് അനുമതിതേടി നാലുപേർ സമർപ്പിച്ച ഹരജിയിൽ ഹൈകോടതിയാണ് അന്വേഷണത്തിന് അഭിഭാഷക കമീഷനെ നിയോഗിച്ചത്. പള്ളിവാസലിൽ അടുത്തനാളിൽ പാറകൾ അടർന്ന് റിസോർട്ടുകൾക്കുമുന്നിൽ വീണതടക്കം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കമീഷൻ റിപ്പോർട്ട് പ്രാധാന്യമർഹിക്കുന്നു. തുടർച്ചയായി രണ്ടുതവണ റിസോട്ടുകൾക്കുസമീപം പാറ അടർന്നുവീണതും മണ്ണിടിച്ചിലുണ്ടായതും പരിഗണിച്ച് ഇവ അടച്ചുപൂട്ടാൻ കോടതി ഉത്തരവിട്ടിരുന്നു.
മൂന്നാറിെൻറ ഭൂപ്രകൃതി നിലനിൽക്കുന്ന പള്ളിവാസലിലും പരിസരത്തും ഒേട്ടറെ റിസോർട്ടുകളും ഫ്ലാറ്റുകളുമാണ് അടുത്തകാലത്ത് അനുമതിയോടെയും അല്ലാതെയും കെട്ടിപ്പൊക്കിയത്.
അതി പരിസ്ഥിതിലോല മേഖലയായ ഇവിടെ ദുരന്തസാധ്യത നിലനിൽക്കുെന്നന്നാണ് റിപ്പോർട്ട്. പള്ളിവാസൽ വില്ലേജിെൻറ പല ഭാഗങ്ങളിലും അനധികൃത നിർമാണം നിർബാധം തുടരുന്നതായി സ്പെഷൽ ബ്രാഞ്ചിെൻറ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. വ്യാജ പട്ടയങ്ങളുടെയും ഏലം കൃഷിക്കായി കുത്തകപ്പാട്ടത്തിനെടുത്ത സ്ഥലങ്ങളുടെയും മറവിലാണ് നിർമാണം.
അനധികൃത നിർമാണങ്ങൾക്കെതിരെ ദേവികുളം സബ് കലക്ടർ ശക്തമായ നിലപാടെടുത്തെങ്കിലും രാഷ്ട്രീയ നേതൃത്വത്തിെൻറ പിന്തുണ ലഭിക്കാഞ്ഞതിനാൽ മുന്നോട്ടുപോകാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.