പാലോളിയിലെ ആൾക്കൂട്ട മർദനം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ബാലുശ്ശേരി: പാലോളിയിലെ ആൾക്കൂട്ട മർദന കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഒമ്പത് പ്രതികൾ നൽകിയ ജാമ്യപേക്ഷയാണ് കോഴിക്കോട് ജില്ല അഡീഷനൽ കോടതി തള്ളിയത്. ജൂൺ 23ന് പുലർച്ചെ പാലോളിയിൽവെച്ച് ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ചിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.പി​.ഐ, മുസ്‍ലിം ലീഗ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരടക്കം ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രൂരമായ ആൾക്കൂട്ട മർദനമാണ് ജിഷ്ണുവിന് ഏറ്റുവാങ്ങേണ്ടിവന്നതെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിനും വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചതിന് വധശ്രമത്തിനും കൂടിയാണ് പൊലീസ് കേസ് ചാർജ് ചെയ്തത്. 

Tags:    
News Summary - Paloli mob lynching; bail application of the accused was rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.