മലപ്പുറം: പ്രതിസന്ധികളില്‍ തളരുന്നവര്‍ക്ക് കരുത്തേകാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ ഫിത്വ്ര് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. കോവിഡ് രോഗവ്യാപനം സാമൂഹിക അകലം പാലിക്കാന്‍ നമ്മെ നിര്‍ബന്ധിതമാക്കുമ്പോഴും സമൂഹത്തില്‍ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ പ്രയാസപ്പെടുന്നവരെയും ഒറ്റപ്പെട്ട് കഴിയുന്നവരെയും കണ്ടെത്തി ചേര്‍ത്തുപിടിക്കുക എന്ന മാനുഷിക ഉത്തരവാദിത്തം നിറവേറ്റണം. പെരുന്നാള്‍ ആഘോഷം ആശ്വസിപ്പിക്കലിെൻറയും പ്രാര്‍ഥനയുടെയും സുദിനമായിരിക്കണം.പൗരത്വമുള്‍പ്പെടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
•അനീതിക്കെതിരെ പൊരുതാനും പ്രയാസമനുഭവിക്കുന്നവരെ പരിഗണിക്കാനും പ്രതിസന്ധികളിൽ പ്രതീക്ഷയോടെ മുന്നോട്ടുപോകാനുമാണ് ഈദുൽ ഫിത്ർ ആഹ്വാനം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഈദ് സന്ദേശത്തിൽ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരോടും രോഗത്തിെൻറ പിടിയിലായവരോടും ഐക്യപ്പെടാനും പെരുന്നാൾ ദിനം ഉപയോഗപ്പെടുത്തണം. മർദിതർക്കും പ്രയാസമനുഭവിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു
•വിശ്വാസവിശുദ്ധിയും സഹജീവിസ്നേഹവും കോവിഡ്മൂലം പ്രയാസപ്പെടുന്ന കുടുംബങ്ങളെ സഹായിക്കാൻ ഉപയോഗപ്പെടുത്തണമെന്ന് കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനിയും ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനിയും ഈദ് സന്ദേശത്തിൽ പറഞ്ഞു.
•പങ്കുവെക്കലിെൻറയും കരുതലിെൻറയും ജീവിതക്രമങ്ങളെ ശക്തിപ്പെടുത്താന്‍ ഈദുല്‍ ഫിത്ര് പ്രചോദനമാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡൻറ് പി.എന്‍. അബ്ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് എന്നിവര്‍ സന്ദേശത്തിൽ പറഞ്ഞു.
•ആഘോഷങ്ങൾക്ക് പുതിയ രൂപവും മാനവും കൈവന്ന സാഹചര്യത്തിൽ മനുഷ്യ മനസ്സുകളുടെ തേങ്ങല്‍ കേള്‍ക്കാനും അവർക്ക് കൈത്താങ്ങാകാനും സാധ്യമാകേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന വനിത പ്രസിഡൻറ് സി.വി. ജമീല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.