കൊല്ലം: സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം സമുദായത്തെ അവഗണിച്ചതും ജില്ലയിൽ കോൺഗ്രസ് പരാജയത്തിന് കാരണമായതായി കെ.പി.സി.സി ന്യൂനപക്ഷ സെൽ ജില്ല ചെയർമാൻ നവാസ് റഷാദി. കോർപറേഷനിലെ 37 ഡിവിഷനുകളിൽ രണ്ടും ജില്ല പഞ്ചായത്തിൽ 20ൽ ഒരു സീറ്റും മാത്രമാണ് മുസ്ലിംകൾക്ക് നൽകിയത്.
ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നേതാവ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയുടെ വാക്കുകൾ പോലും പരിഗണിച്ചില്ല. രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും ഇത്രയും വലിയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നതിന് പിന്നിൽ ഇൗ അവഗണനയും കാരണമായിട്ടുണ്ട്. പാർട്ടി പദവികൾ പങ്കിടുമ്പോഴും സമുദായത്തെ പരിഗണിച്ചില്ല. എ.ഐ.സി.സിക്കും കെ.പി.സി.സിക്കും ജില്ലയിലെ കോൺഗ്രസിെൻറ അവസ്ഥയെക്കുറിച്ച് പരാതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.