പാലയൂരിൽ കോവിഡ് ബാധിതരായ ദമ്പതികൾ വോട്ട് ചെയ്യാനെത്തിയപ്പോൾ

വീറോടെ രണ്ടാംഘട്ടം; വ​യ​നാ​ട്ടി​ൽ കു​തി​പ്പ്, കോ​ട്ട​യം പി​ന്നി​ൽ

2020-12-10 11:29 IST

വയനാട് ജില്ലയിൽ നാലു മണിക്കൂർ പിന്നിടുമ്പോൾ 37.82 ശതമാനം പോളിങ്.

2020-12-10 11:24 IST

പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ നിരാശ, എൽ.ഡി.എഫ് വലിയ വിജയം നേടും -എ.വിജയരാഘവൻ



തൃശൂർ: സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിലെ നല്ല പ്രവർത്തന രീതിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ നിരാശയാണെന്ന് കഴിഞ്ഞദിവസം അദ്ദേഹം നടത്തിയ പ്രസ്താവനകളിൽനിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സ്പീക്കർ വിശദീകരണം നൽകിയതാണ്. സ്പീക്കർ നിയമ വിധേയമായിട്ടാണ് പ്രവർത്തിച്ചിട്ടുള്ളത്, അതല്ലാത്ത ഒരു നടപടിയും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതേസമയം വസ്തുത സ്പീക്കർ വ്യക്തമാക്കിയിരിക്കെ വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയമാന്യതക്ക് ചേർന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ ആശ്വസവും ആത്മവിശ്വാസവും ഉയർത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വലിയ വിജയം നേടും. എന്നാൽ യു.ഡി.എഫിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം അവർ അപവാദവും അസത്യവും പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ വർഗീയ വത്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാവുമോ എന്ന പരിശ്രമവും യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നുണ്ട്. ബി.ജെ.പി മുതൽ വെൽഫയർ പാർട്ടി വരെയുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ് അവസരവാദപരമായി യു.ഡി.എഫ് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2020-12-10 11:12 IST

കോട്ടയം ജില്ലയില്‍ പോളിംഗ് ശതമാനം 26.65

വോട്ടു ചെയ്തത് 430019 പേര്‍

228274 പുരുഷന്‍മാരും 201745 സ്ത്രീകളും

പുരുഷന്‍മാരില്‍ 29.25 ശതമാനവും സ്ത്രീകളില്‍ 24.23 ശതമാനവും വോട്ടു ചെയ്തു.

2020-12-10 11:11 IST

തൃശൂര്‍ ജില്ല പോളിംഗ് ശതമാനം - 26.8% (രാവിലെ 10.50 വരെ)

പുരുഷന്മാര്‍ - 28.87

സ്ത്രീകള്‍ - 24.96

ട്രാന്‍സ്‌ജെന്‍ഡര്‍ - 8.7

കോര്‍പ്പറേഷന്‍ - 20.78

നഗരസഭകള്‍

ചാലക്കുടി - 23.16

ഇരിങ്ങാലക്കുട - 22.56

കൊടുങ്ങല്ലൂര്‍ - 22.1

ചാവക്കാട് - 24.3

ഗുരുവായൂര്‍ - 24.3

കുന്നംകുളം - 22.98

വടക്കാഞ്ചേരി - 22.91

ബ്ലോക്ക് പഞ്ചായത്തുകള്‍

മതിലകം- 27.07

അന്തിക്കാട് - 29.09

ചേര്‍പ്പ് - 29.95

കൊടകര - 29.57

ചാവക്കാട് - 25.46

വെള്ളാങ്കല്ലൂര്‍ - 29.03

മാള - 27.31

ചാലക്കുടി - 27.94

ഇരിങ്ങാലക്കുട - 30.12

ചൊവ്വന്നൂര്‍ - 28.5

വടക്കാഞ്ചേരി - 29.22

പഴയന്നൂര്‍ - 27.05

ഒല്ലൂക്കര - 27.7

പുഴയ്ക്കല്‍ - 29.59

മുല്ലശ്ശേരി - 26.45

തളിക്കുളം - 26.84

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.