പാലയൂരിൽ കോവിഡ് ബാധിതരായ ദമ്പതികൾ വോട്ട് ചെയ്യാനെത്തിയപ്പോൾ

വീറോടെ രണ്ടാംഘട്ടം; വ​യ​നാ​ട്ടി​ൽ കു​തി​പ്പ്, കോ​ട്ട​യം പി​ന്നി​ൽ

2020-12-10 10:52 IST

എറണാകുളം ജില്ല - പോളിംഗ് ശതമാനം - 26.04 (10.35 am)

കൊച്ചി കോർപ്പറേഷൻ*- 18.75

നഗരസഭകൾ

കൂത്താട്ടുകുളം - 34.38

തൃപ്പൂണിത്തുറ - 22.67

മുവാറ്റുപുഴ - 32.07

കോതമംഗലം - 26.24

പെരുമ്പാവൂർ - 29.96

ആലുവ - 32.07

കളമശേരി - 24.36

നോർത്ത് പറവൂർ - 28.34

അങ്കമാലി - 27.97

ഏലൂർ - 30.75

തൃക്കാക്കര - 21.51

മരട് - 26.84

പിറവം - 28.45

2020-12-10 10:22 IST

മാള ഗ്രാമ പഞ്ചായത്ത്‌ വാർഡ് 18, വടമ സിവിൽ സ്റ്റേഷനിലെ ഒന്നാം നമ്പർ ബൂത്തിൽ തകരാറിലായ കൺട്രോൾ യൂണിറ്റ് മാറ്റി സ്ഥാപിച്ചു. വോട്ടിങ്ങിൽ തകരാറ് കാണിച്ച കൺട്രോൾ യൂണിറ്റ് മാറ്റിസ്ഥാപിച്ചതിനെ തുടർന്ന് വോട്ടിങ്ങ് സാധാരണ ഗതിയിലായി.

2020-12-10 10:05 IST

നഗരസഭകളിലെ പോളിംഗ് ശതമാനം (രാവിലെ 9.15 വരെ)

കോട്ടയം

കോട്ടയം - 16.39

വൈക്കം -16.74

ചങ്ങനാശേരി -15.45

പാല-17.19

ഏറ്റുമാനൂർ -15.49

ഈരാറ്റുപേട്ട -18.23

എറണാകുളം

തൃപ്പൂണിത്തുറ - 14.52

മുവാറ്റുപുഴ - 20.92

കോതമംഗലം - 16.07

പെരുമ്പാവൂർ - 18.48

ആലുവ - 20.84

കളമശേരി - 15.03

നോർത്ത് പറവൂർ - 18.80

അങ്കമാലി- 16.81

ഏലൂർ - 19.43

തൃക്കാക്കര - 14.20

മരട് - 17.03

പിറവം - 18.82

കൂത്താട്ടുകുളം - 21.76

തൃശൂർ

ഇരിങ്ങാലക്കുട - 13.81

കൊടുങ്ങല്ലൂർ - 13.77

കുന്നംകുളം - 14.00

ഗുരുവായൂർ- 15.35

ചാവക്കാട് - 15.13

ചാലക്കുടി -14.85

വടക്കാഞ്ചേരി- 14.79

പാലക്കാട്

ഷൊർണ്ണൂർ - 14.87

ഒറ്റപ്പാലം - 14.06

ചിറ്റൂർ തത്തമംഗലം- 18.74

പാലക്കാട് - 13.61

മണ്ണാർക്കാട് - 16.85

ചെർപ്പുളശേരി -15.52

പട്ടാമ്പി -19.37

വയനാട്

മാനന്തവാടി - 16.60

സുൽത്താൻ ബത്തേരി - 16.82

കൽപ്പറ്റ -19.89

2020-12-10 09:47 IST

ജനങ്ങൾ അസ്വസ്ഥർ, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ വിജയമാകണമെന്ന് ജി. സുകുമാരന്‍ നായര്‍



ജി സുകുമാരൻ നായർ

 

കോട്ടയം: രാഷ്ട്രീയ വിവാദങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ. തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രതിഫലിക്കും. ജനങ്ങൾ അസ്വസ്ഥരാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ വിജയമാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം എൽ.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് വോട്ട് ചെയ്ത ശേഷം മന്ത്രി എ.സി മൊയ്തീന്‍ പ്രതികരിച്ചു. സർക്കാർ തുടരണമെന്ന ജനങ്ങളുടെ ആഗ്രഹം ജയിക്കും. യു.ഡി.എഫിനകത്ത് കലാപമാണ്. ഐക്യമില്ലാത്തവർ എങ്ങനെ തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കും. അവിശുദ്ധ സഖ്യമുണ്ടാക്കുന്ന യു.ഡി.എഫിനും ബി.ജെ.പിക്കും തിരിച്ചടിയുണ്ടാകും.

വടക്കാഞ്ചേരി ഫ്ലാറ്റിനെ ചൊല്ലിയുള്ളത് അനാവശ്യ വിവാദമാണ്. വീട് മുടക്കുന്നവർക്കല്ല കൊടുക്കുന്നവർക്കാണ് വോട്ട് ലഭിക്കുകയെന്നും മന്ത്രി അവകാശപ്പെട്ടു. എൽ.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മന്ത്രിമാരായ സി.രവീന്ദ്രനാഥും വി.എസ് സുനില്‍ കുമാറും പ്രതികരിച്ചു. സർക്കാരിന്‍റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്നും രവീന്ദ്രനാഥ് പറഞ്ഞു.

2020-12-10 09:39 IST

ഏഴിന് മുമ്പ് വോട്ട് ചെയ്തെന്ന്; മന്ത്രി മൊയ്തീനെതിരെ പരാതിയുമായി അനിൽ അക്കര എം.എൽ.എ

തൃശൂർ: വോട്ടെടുപ്പ് ആരംഭിക്കുന്ന ഏഴ് മണിക്ക് മുമ്പ് മന്ത്രി എ.സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി. മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എം.എല്‍.എ രംഗത്തെത്തി. പോളിങ്ങ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പ് തന്നെ മന്ത്രി വോട്ട് ചെയ്തുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അനില്‍ അക്കരെ വ്യക്തമാക്കി.

രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിങ്ങിന്‍റെ ഔദ്യോഗിക സമയം. അതിന് മുമ്പ് വോട്ട് രേഖപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണ്. മന്ത്രി എ.സി മൊയ്തീന്‍ രാവിലെ 6.56ന് വോട്ട് ചെയ്തുവെന്നാണ് അനില്‍ അക്കരെയുടെ പരാതി. തെക്കുംതറ കല്ലംമ്പാറ ബൂത്തിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഏജന്‍റ് പോളിങ്ങ് ഓഫിസര്‍ക്ക് പരാതിനല്‍കിയിട്ടുണ്ട്.

പ്രിസൈഡിങ് ഓഫിസര്‍ ക്ഷണിച്ചിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ വിശദീകരണം നല്‍കേണ്ടത് അവരാണെന്നാണ് വിവാദത്തില്‍ മന്ത്രിയുടെ ഓഫിസിന്‍റെ പ്രതികരണം.

2020-12-10 09:10 IST

മമ്മൂട്ടിയുടെ വോട്ട് അനിശ്ചിതത്വത്തിൽ



കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം മഷിപുരട്ടിയ വിരൽ കാണിക്കുന്ന മമ്മൂട്ടി

 

കൊച്ചി: വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ നടൻ മമ്മൂട്ടിയുടെ വോട്ട് അനിശ്ചിതത്വത്തിൽ. നേരത്തേ പനമ്പിള്ളി നഗറിൽനിന്ന് കടവന്ത്രയിലേക്ക് മമ്മൂട്ടി താമസം മാറിയിരുന്നു. ഇതേതുടർന്ന് പനമ്പിള്ളി നഗറിലെ വോട്ടർ പട്ടികയിൽ മമ്മൂട്ടിയുടെ പേര് ഇല്ലാത്തതാണ് അനിശ്ചിതത്വത്തിന് കാരണം.

ഷൂട്ടിങ് തിരക്കുകൾക്കിടയിലും വോട്ട് രേഖപ്പെടുത്താനായി മമ്മൂട്ടി എത്താറുണ്ടായിരുന്നു. ബുധനാഴ്ച വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടിയുടെ പേര് പട്ടികയിലില്ലെന്ന കാര്യം വ്യക്തമായത്. പനമ്പള്ളി നഗറിലെ സ്കൂളിലാണ് എല്ലാ തിരഞ്ഞെടുപ്പിനും മമ്മൂട്ടി വോട്ട് ചെയ്യാൻ എത്താറുള്ളത്.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.