ഷീ​ല​യുടെ വീ​ട്ടി​ലേ​ക്കുള്ള വഴിയുടെ നിർമാണം പുരോഗമിക്കുന്നു

തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ന​ൽ​കി​യ വാക്കുപാലിച്ച് പഞ്ചായത്ത്​ അംഗം; കുടുംബത്തിന് വഴിയൊരുങ്ങി

എ​ട​വ​ന​ക്കാ​ട്: ജ​ന്മ​ന ത​ള​ർ​ന്നു​കി​ട​ക്കു​ന്ന മ​ക​നെ തോ​ളി​ലേ​റ്റി ആ ​അ​മ്മ​ക്ക്​ ഇ​നി ച​തു​പ്പ് ക​ട​ക്ക​ണ്ട. തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ന​ൽ​കി​യ വാ​ഗ്ദാ​നം പ​ഞ്ചാ​യ​ത്ത് അം​ഗം ഐ.​എ. ശം​സു​ദ്ദീ​ന്‍ നി​റ​വേ​റ്റി​യ​തോ​ടെ ഇ​വ​ർ​ക്ക്​ വീ​ട്ടി​ലേ​ക്ക്​ വ​ഴി​യാ​യി.എ​ട​വ​ന​ക്കാ​ട് പ​ടി​ഞ്ഞാ​റ് 12ാം വാ​ര്‍ഡി​ല്‍ ക​ണ്ണു​പി​ള്ള കാ​പ്പി​നു സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഷീ​ല​ക്കും കു​ടും​ബ​ത്തി​നും വീ​ട്ടി​ലേ​ക്ക്​ വ​ഴി​യി​ല്ലാ​യി​രു​ന്നു.

ന​ട്ടെ​ല്ലി​ന് അ​സു​ഖം ബാ​ധി​ച്ച മ​ക​ൻ അ​മ​ലി​നെ വീ​ടി​നു പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ടി​വ​രു​മ്പോ​ള്‍ തോ​ളി​ലേ​റ്റു​ക മാ​ത്ര​മാ​യി​രു​ന്നു മാ​ര്‍ഗം. ച​തു​പ്പ് നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ അ​തു​പോ​ലും ദു​ഷ്‌​ക​രം. അ​മ​ലി​െൻറ പി​താ​വ് പ​ഴ​ങ്ങാ​ട്ടു​ത​റ സോ​മ​ന്‍ എ​ട്ടു​വ​ര്‍ഷം മു​മ്പ് മ​രി​ച്ചു. പ്രാ​യ​മാ​യ അ​മ്മൂ​മ്മ​ക്കും വി​ധ​വ​ക​ളാ​യ പി​തൃ​സ​ഹോ​ദ​രി​മാ​ര്‍ക്കു​മൊ​പ്പം പ​ഴ​യൊ​രു ചെ​റി​യ വീ​ട്ടി​ലാ​ണ്​ താ​മ​സം. പ​ഞ്ചാ​യ​ത്തി​ലും ക​ല​ക്ട​റേ​റ്റി​ലും പ​ട്ട​യ​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

വെ​ൽ​ഫെ​യ​ര്‍ പാ​ര്‍ട്ടി വൈ​പ്പി​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ടി.​എം. കു​ഞ്ഞു​മു​ഹ​മ്മ​ദി​െൻറ മ​ക​നും പ്ര​വാ​സി​യു​മാ​യ ഷെ​ഫീ​ഖ് ഈ ​വീ​ടി​നോ​ട് ചേ​ര്‍ന്നു​ള്ള അ​ഞ്ചു​സെ​​ൻ​റ്​ സ്ഥ​ലം വാ​ങ്ങി അ​തി​ല്‍നി​ന്ന് ഒ​രു​സെൻറ്​ അ​മ​ലി​നും കു​ടും​ബ​ത്തി​നും പൂ​ര്‍ണ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന്​ വി​ട്ടു​കൊ​ടു​ത്തു. ച​ളി​യും വെ​ള്ള​ക്കെ​ട്ടു​മാ​യി​രു​ന്ന പ്ര​ദേ​ശം പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ക​ത്തി ടൈ​ല്‍ വി​രി​ച്ച്​ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി. പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ൻ​റ് അ​സീ​ന അ​ബ്​​ദു​ൽ​സ​ലാം നി​ര്‍വ​ഹി​ക്കും.

Tags:    
News Summary - Panchayat member keeping his word before the election; Paved the way for the family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.