പുനലൂര്‍: കൊടിനാട്ടല്‍ സമരത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ സുഗതെൻറ കുടുംബത്തിന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നൽകി. വയൽ നികത്തിയ അതേ സ്ഥലത്ത് തന്നെ വര്‍ക്ക് ഷോപ് തുടങ്ങാനാണ് രേഖാമൂലം അനുമതി നൽയിരിക്കുന്നത്.
വര്‍ക്ക് ഷോപ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സുഗതെൻറ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നൽയിരുന്നു. അതേത്തുടര്‍ന്ന് പഞ്ചായത്തിനെ സമീപിച്ച സുഗതെൻറ കുടുംബത്തിെൻറ ആവശ്യം പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചക്ക് വരികയും അനുകൂല തീരുമാനം സ്വീകരിക്കുകയുമായിരുന്നു.
ഇതനുസരിച്ച് രേഖാമൂലം അനുമതി നൽകാന്‍ പഞ്ചായത്ത് തീരുമാനിച്ചു. എ.െഎ.വൈ.എഫ് കൊടിനാട്ടിയതിനെ തുടർന്നാണ് പ്രവാസിയായിരുന്ന സുഗതന്‍ രണ്ടാഴ്ച്ച മുമ്പ് നിർമാണത്തിലിരുന്ന വര്‍ക്ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.