കോഴിക്കോട്: കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ഡൗണിൽ സൈബര്‍ ആക്രമണങ്ങള്‍ ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. വൈറസ് വ്യാപനത്തെ തുടർന്ന് ജനങ്ങളിൽ ഉടലെടുത്ത പരിഭ്രാന്തി ലോകമെമ്പാടുമുള്ള സൈബര്‍ ആക്രമികള്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. ഐ.ടി സെക്യൂരിറ്റി സൊലൂഷന്‍സ് ദാതാവായ കെ7 കംപ്യൂട്ടിങ്ങാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കെ7 കംപ്യൂട്ടിങ്ങിെൻറ സൈബർ ത്രെട്ട് റിപ്പോർട്ടിൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ സൈബർ ആക്രമണങ്ങൾ നടന്നതാകെട്ട നമ്മുടെ കൊച്ചുകേരളത്തിലും.
ലോക്ഡൗൺ കാലത്ത് 2,000ത്തോളം സൈബര്‍ ആക്രമണങ്ങളാണ് കേരളത്തിലുണ്ടായതത്രേ. 207 കേസുകൾ റിപ്പോർട്ട് ചെയ്ത പഞ്ചാബ്, 184 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് പുറകിലുള്ളത്. കേരളത്തില്‍ കോട്ടയത്ത് 462ഉം കണ്ണൂരില്‍ 374ഉം കൊല്ലത്ത് 236ഉം കൊച്ചിയില്‍ 147ഉം വീതം സൈബര്‍ ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കംപ്യൂട്ടറുകളില്‍ നിന്നും സ്മാർട്ട് ഫോണുകളില്‍ നിന്നും വ്യക്തികളുടെ സ്വകാര്യവിവരങ്ങളും ബാങ്കിങ് സംബന്ധമായ വിവരങ്ങളും ക്രിപ്‌റ്റോകറന്‍സി എക്കൗണ്ടുകളും ചോര്‍ത്തുകയായിരുന്നു സൈബര്‍ അക്രമികളുടെ ലക്ഷ്യമെന്നാണ് സൂചന. വൈറസ് വ്യാപനത്തിെൻറ തുടക്കമായ ഫെബ്രുവരി മുതല്‍ ഏപ്രില്‍ പകുതി വരെയുള്ള സമയത്താണ് സൈബര്‍ ആക്രമണങ്ങളുടെ നിരക്ക് കുത്തനെ ഉയർന്നത്.
കൗതുകം ഇച്ചിരി കൂടതലാണോ...? പണി കിട്ടും
പ്രധാനമായും ഫിഷിങ് അറ്റാക്കാണ് നടത്തിയിരിക്കുന്നത്. കൊറോണ വൈറസിനെ സംബന്ധിക്കുന്നതും അല്ലാത്തതുമായ കൗതുകമുണർത്തുന്നതും ഭീതിപ്പെടുത്തുന്നതുമായ വാർത്തകളുടെയും വിഡിയോകളുടെയും മറ്റും ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ ഉപയോക്താക്കളെ നിർബന്ധിതരാക്കുകയാണ് ഇതിെൻറ രീതി. ഫോണുകളിൽ വൈറസ് കയറിയിട്ടുണ്ടെന്നുള്ള വ്യാജ സന്ദേശങ്ങൾ നൽകുന്നതും ഇതിെൻറ ഭാഗമാണ്. ഇത്തരം പോപ്-അപ് ആഡുകളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്യുന്നതിലൂടെ മാല്‍വെയറുകളായിരിക്കും ഉപയോക്താവിെൻറ ഡിവൈസുകളില്‍ ഡൗണ്‍ലോഡ ചെയ്യപ്പെടുന്നത്.
ഇതിലൂടെ ഡാറ്റ ചോര്‍ത്തുന്ന മാല്‍വെയറുകള്‍ മുതല്‍ ട്രോജന്‍, റാന്‍സംവെയര്‍ പോലുള്ള അപകടകാരികളായ വൈറസ് വരെ എട്ടിെൻറ പണി നൽകും. കോവിഡ് 19 സംബന്ധമായ വ്യാജ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ വഴിയും തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്. തെറ്റിധാരണ പരത്തുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയാണ് ഇത് തടയാനുള്ള ഏക പോംവഴി. പ്ലേ സ്റ്റോറിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക, വെബ് സൈറ്റുകളിൽ കയറിയിറങ്ങുേമ്പാൾ വരുന്ന പോപ്-അപ് ആഡുകളിലും ക്ലിക്ക് ചെയ്യുന്നത് അപകടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.