പ​ണി​യൻസ്, ആ​ദി​വാ​സി​ക​ളു​ടെ​ ആദ്യവ്യ​വ​സാ​യ സം​രം​ഭം

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ലെ പ​ണി​യ ആ​ദി​വാ​സി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ആ​ദ്യ​മാ​യി വ്യ​വ​സാ​യ സം​രം​ഭം. മ​ല​വ​യ​ൽ, ഗോ​വി​ന്ദ​മൂ​ല പ​ണി​യ ഊ​രി​ലാ​ണ് മു​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ നേ​തൃ​ത്വ​ത്തി​ൽ 30 ഓ​ളം ആ​ദി​വാ​സി വ​നി​ത​ക​ൾ ചേ​ർ​ന്ന് ‘പ​ണി​യ​ൻ​സ് ഫു​ഡ്‌​സ് ആ​ൻ​ഡ് കാ​റ്റ​റി​ങ്‌​സ്’ പു​തി​യ സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​ത്.

പാ​ക്ക് ചെ​യ്ത ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ "പ​ണി​യ​ൻ​സ് " എ​ന്ന ബ്രാ​ൻ​ഡി​ലാ​ണ് വി​പ​ണി​യി​ൽ എ​ത്തി​ക്കു​ക. ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ളും പാ​കം ചെ​യ്തു വി​ള​മ്പു​ന്ന കാ​റ്റ​റി​ങ് സം​വി​ധാ​ന​വും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഊ​രി​ലെ ഒ​രാ​ൾ വി​ട്ടു​ന​ൽ​കി​യ വീ​ട്ടി​ലാ​ണി​വ വി​ഭ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം 500 പേ​ർ​ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ഒ​രു​ക്കി വി​ള​മ്പു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് സം​രം​ഭ​ത്തി​നു​ള്ള​ത്. ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ഗോ​വി​ന്ദ​മൂ​ല പ​ണി​യ ഊ​രി​ൽ ന​ട​ക്കും. ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്ന് സൂ​പ്പ​ർ​വൈ​സ​റാ​യി വി​ര​മി​ച്ച മ​ത്താ​യി നെ​ടി​യാ​നി​ക്കു​ഴി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​യ സം​രം​ഭ​ത്തി​ന്റെ ചെ​യ​ർ​മാ​ൻ ഊ​രു​മൂ​പ്പ​ൻ ജി. ​പാ​ല​ൻ ആ​ണ്. ഉ​ട​മ​സ്ഥ​ത​യി​ലും ലാ​ഭ​വി​ഹി​ത​ത്തി​ലും എ​ല്ലാ​വ​ർ​ക്കും തു​ല്യ പ​ങ്കാ​ളി​ത്ത​മാ​ണു​ള്ള​ത്. പ​ണി​യ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ഈ ​മു​ന്നേ​റ്റം ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്റെ പു​തി​യ ശാ​ക്തീ​ക​ര​ണ​ത്തി​നും സാ​മൂ​ഹി​ക മാ​റ്റ​ത്തി​നും വ​ഴി​തു​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ 9.00ന് "​പ​ണി​യ മ​ക്ക​ൾ​കൂ​ട്ടം" സെ​മി​നാ​ർ ന​ട​ക്കും. 11ന് ​ചേ​രു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഊ​രു​മൂ​പ്പ​ൻ ജി. ​പാ​ല​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ഡോ. ​ഗീ​വ​ർ​ഗീ​സ് മ​ർ​ജൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത (എ​ൻ.​സി.​സി.​ഐ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ, മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ കു​ന്നം​കു​ളം ഭ​ദ്ര സ​ന്നാ​ധി​പ​ൻ ) ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​ണി​ക്കു​ട്ട​ൻ പ​ണി​യ​ൻ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ പ​ണി​യ ഗോ​ത്ര​ത്തി​ൽ നി​ന്നും ആ​ദ്യ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന ബി​ന്ദു അ​ന​ന്ത​ൻ (നെ​ൻ​മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), പ​ണി​യ ഭാ​ഷ​യി​ലെ ആ​ദ്യ​ത്തെ പാ​ഠ പു​സ്ത​ക​ത്തി​ന്റെ ര​ച​യി​താ​വ് (കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ടെ​ക്സ്റ്റ് ബു​ക്ക് ) സി​ജു സി, ​മീ​ന എ​ന്നി​വ​രെ ആ​ദ​രി​ക്കും. 

Tags:    
News Summary - Paniyans, the first industrial venture of the adivasis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.