പന്തീരാങ്കാവ്: വെള്ളിയാഴ്ച പന്തീരാങ്കാവ് ജ്യോതി സ്റ്റോപ്പിനു സമീപം വിപിൻ കൊലചെയ്യപ്പെട്ടത് 500 രൂപക്കുവേണ്ടിയുള്ള തർക്കം കാരണം. ഒളവണ്ണ പള്ളിപ്പുറം മാമ്പുഴക്കാട്ട് മീത്തൽ മജിത്താണ് (34) കൊലപാതകക്കേസിൽ അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ടോടെ മജിത്തും വിപിനും വീട്ടിലിരുന്ന് അമിതമായി മദ്യപിക്കുകയും പിന്നീട് മജിത്തിെൻറ കീശയിലുണ്ടായിരുന്ന 1000 രൂപയിൽ 500 രൂപ കാണാതായതിനെ ചൊല്ലി തർക്കമാവുകയുമായിരുന്നുവത്രെ.
വീട്ടിൽ സ്ഥിരമായി ബഹളവും കൈയാങ്കളിയും നടക്കുന്നതിനാൽ സമീപവാസികൾ ഈ വീട്ടിലേക്ക് ശ്രദ്ധിക്കാറില്ല. കൈയാങ്കളിക്കിടെ വയറ്റിലേറ്റ പരിക്കാണ് മരണകാരണം. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മണിക്കൂറുകൾക്കുശേഷം വിപിൻ മരിച്ചത്. 17ഓളം പരിക്കുകൾ ശരീരത്തിലുണ്ടായിരുന്നു.
വെള്ളിയാഴ്ച പുലർെച്ച വീട്ടിൽനിന്ന് കരച്ചിൽ കേട്ടിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടിൽനിന്ന് പട്ടികക്കഷണവും ലഭിച്ചിട്ടുണ്ട്. വിപിനെ പുറത്തുകാണാത്തതിനെ തുടർന്ന് സമീപവാസികളും െറസിഡൻറ്സ് ഭാരവാഹികളും ചേർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ വീട് തുറന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.
പ്രതി മജിത്തിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. മരണം മർദനം മൂലമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. നഷ്ടപ്പെട്ടെന്നു പറയുന്ന 500 രൂപ പൊലീസ് പരിശോധനക്കിടെ ചുരുട്ടിയെറിഞ്ഞ നിലയിൽ മുറിയിൽനിന്ന് കണ്ടെത്തിയിരുന്നു.
പന്തീരാങ്കാവ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ. ജോസ്, സബ് ഇൻസ്പെക്ടർ എം.കെ. രഞ്ജിത്ത്, സി.പി.ഒ മുഹമ്മദ്, ശ്രീജിത്ത്, രൂപേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.