ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു

കൊച്ചി: ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. 107 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. കേരള സൈഗാൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം അവസാനം പാടിയത്​ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ​ ആയിരുന്നു. 'എൻറടുക്കെ വന്നിരിക്കും പെമ്പിറന്നോളെ' എന്ന ഗാനം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

ഏഴാമത്തെ വയസിൽ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് ഇദ്ദേഹം അരങ്ങിലെത്തിയത്. പതിനേഴു വയസ്സുള്ളപ്പോളാണ് ആർട്ടിസ്​റ്റ്​ പി.ജെ. ചെറിയാ​െൻറ 'മിശിഹാചരിത്ര'ത്തിൽ മഗ്ദലന മറിയത്തി​െൻറ വേഷമിട്ട് പ്രഫഷണൽ നടനാവുന്നത്. പിന്നീട് ചങ്ങനാശേരിയിലെ നാടകട്രൂപ്പുകളുടെ കൂടെയായി. തിക്കുറിശ്ശിയുടെ മായ എന്ന നാടകത്തിൽ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു. കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു മായ. സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകൾ, ചിരിക്കുന്ന ചെകുത്താൻ, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങി അനവധി നാടകങ്ങളിൽ പിന്നീട്​ വേഷമിട്ടു.

കോയമ്പത്തൂർ പക്ഷിരാജ സ്റ്റുഡിയോയിൽ ചിത്രീകരിച്ച പ്രസന്നയാണ് ആദ്യ സിനിമ. അതിൽ പാടുകയും ചെയ്തു. പിന്നീട് ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യർ, പഠിച്ച കള്ളൻ, അഞ്ചു സുന്ദരികൾ തുടങ്ങിയവയാണ്​ അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ. സത്യനും നസീറിനും വേണ്ടി പിന്നണി പാടി.  

Tags:    
News Summary - Pappukutty Bhagavathar Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.